Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇപ്സ്വിച് മലയാളി അസോസിയേഷൻ 'വസന്തോത്സവം' സംഘടിപ്പിച്ചു

ഇപ്സ്വിച് മലയാളി അസോസിയേഷൻ ‘വസന്തോത്സവം’ സംഘടിപ്പിച്ചു

ക്വീൻസ്‌ലൻഡ് : ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ പ്രമുഖ  മലയാളി സംഘടനയായ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച വസന്തോത്സവം ഏപ്രിൽ 22 ന് നടന്നു.

ഈസ്റ്ററിന്റെയും  വിഷുവിന്റെയും പശ്ചാത്തലത്തിലുള്ള അലങ്കാരങ്ങളും വിഷുക്കണിയും  ഒരുക്കിയിരുന്നു. കുട്ടികളും മുതിർന്നവരും പങ്കെടുത്തുകൊണ്ടുള്ള വൈവിധ്യമാർന്ന കലാപരിപാടികളും മെഗാ ഫാഷൻ ഷോയും  നവ്യാനുഭൂതി ആയിരുന്നു. 

വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ബിജു പന്നപ്പാറ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സെക്രട്ടറി ടിറ്റിൽ വർഗീസ്  പ്രവർത്തന റിപ്പോർട്ട് വായിക്കുകയും ചെയ്തു. തുടർന്നു IMA ക്കു വേണ്ടി ജിസ് സെബാസ്റ്റ്യൻ  ഭാര്യ ആതിരയും ചേർന്ന് തയാറാക്കിയ ഗാനം പശ്ചാത്തലമാക്കി മുൻ ഭാരവാഹികളെ ആദരിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചു. 

തുടർന്നു IMA കമ്മിറ്റിയെ ഒരു വർഷമായി നിർലോഭം  സഹായിച്ച, ജോണി തോമസ്, പ്രവീൺ വിശ്വനാഥ് , ജിയോ തോമസ് , ജെഫ്രി ജോർജ് , ബേസിൽ ജോർജ് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇപ്സ്വിച്ചിലേ തന്നെ 25 ഇൽ പരം അംഗങ്ങൾ സമർപ്പിച്ച കലാസൃഷ്ടികൾ ഉൾക്കൊളിച്ചു കൊണ്ടുള്ള ഡിജിറ്റൽ സുവനീർ 2023 മുൻ പ്രസിഡന്റും സെക്രട്ടറി ആയിരുന്ന ബിനോയ് ജോസഫ്,  റോയ് ജോൺ  എന്നിവർ ചേർന്നു പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് രസ്മി ജോണി നന്ദി അർപ്പിച്ചു. ആഘോഷങ്ങൾക്കുശേഷം വിഭവ സമൃദ്ധമായ വിരുന്നാണ് സാജു കലവറയുടെ നേതൃത്വത്തിൽ  ഒരുക്കിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com