ലണ്ടൻ : ബ്രിട്ടണിലെ ഇന്ത്യൻ എംബസിയിൽ ഖലിസ്ഥാൻ അനുകൂലികൾ ദേശീയപതാകയെ അവഹേളിച്ച സംഭവം എൻഐഎ അന്വേഷിക്കും. കഴിഞ്ഞ മാർച്ച് 19-നാണ് കേസിനാസ്പദമായ സംഭവം. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച് ദേശീയ പതാക വലിച്ചെറിഞ്ഞത്.
ഏപ്രിൽ 18-നാണ് കേസ് എൻഐഎക്ക് കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎയുടെ അഞ്ചംഗസംഘം ലണ്ടൻ സന്ദർശിക്കും. യുഎപിഎ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച യുകെ പ്രതിനിധിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് എൻഐഎയെ കേസ് ഏൽപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
ഇന്ത്യൻ എംബസി ആക്രമിച്ച സംഭവത്തിൽ വിദേശകാര്യമന്ത്രാലയം ന്യൂഡൽഹിയിലെ യുകെ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.