Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആത്മഹത്യശ്രമം നിരോധിച്ചു; പരാജയപ്പെട്ടാൽ വധശിക്ഷ; ഉത്തരവിറക്കി കിം ജോങ് ഉൻ

ആത്മഹത്യശ്രമം നിരോധിച്ചു; പരാജയപ്പെട്ടാൽ വധശിക്ഷ; ഉത്തരവിറക്കി കിം ജോങ് ഉൻ

പ്യോങ്യാങ്: ആത്മഹത്യകൾ പെരുകുന്നതോടെ ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ചു. ആത്മഹത്യയുടെ കണക്കുകൾ രാജ്യത്ത് ഉയരുന്നു എന്നും ഈ സാഹചര്യത്തിൽ ആത്മഹത്യ നിരോധിക്കണമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ രഹസ്യ ഉത്തരവിറക്കുകയുമായിരുന്നു. ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് പ്രസിഡൻറ് കിം ജോങ് ഉന്നിന്റെ പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നവരെ വധശിക്ഷയ്‌ക്ക് വിധിക്കുമെന്നും ഉത്തരവിൽ പറയുന്നു. ദക്ഷിണകൊറിയൻ ദേശീയ ഇന്റലിജൻസ് സർവീസ് മെയ് മാസത്തിൽ ഉത്തരകൊറിയയിലെ ആത്മഹത്യകളെ പറ്റി അന്വേഷിക്കുകയും മുൻ വർഷത്തേക്കാൾ ആത്മഹത്യകൾ 40% വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ഇതാണ് ഇത്തരമൊരു ഉത്തരവിലേയ്‌ക്ക് രാജ്യത്തെ നയിച്ചത്

ജനങ്ങളുടെ പരമോന്നത നേതാവെന്ന നിലയിൽ ആത്മഹത്യകൾ തന്നെ ദുഃഖിപ്പിക്കുന്നു. അവ സോഷ്യലിസത്തിനെതിരും രാജ്യദ്രോഹവുമാണ്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യ ഉത്തരകൊറിയയാണ്. ആ നില തുടരാൻ ജീവിച്ചിരിക്കുന്ന ആളുകൾക്കെ സാധിക്കു. എന്നായിരുന്നു ഉത്തരവിന് ആമുഖമായി കിം ജോങ് ഉൻ പറഞ്ഞത്. ആത്മഹത്യയ്‌ക്ക് തുനിയുന്ന പൗരന്മാർക്ക് സോഷ്യലിസ്റ്റ് തത്ത്വങ്ങളിൽ പുനർവിദ്യാഭ്യാസം ആവശ്യമാണെന്നാണ് കിമ്മിന്റെ വീക്ഷണം. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയാണ് രാജ്യത്തെന്നും അമേരിക്കൻ യുദ്ധഭ്രാന്തന്മാരോട് ദിവസം തോറും രാജ്യം ശക്തമായി പോരാടുകയാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതിനാൽ മുതലാളിത്തവിരുദ്ധ സിദ്ധാന്തത്തിനായി ശരിയായി സമർപ്പിക്കുന്നത് വരെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരെ പുനർവിദ്യാഭ്യാസ ക്യാമ്പിലേയ്‌ക്ക് അയക്കുമെന്നും ഉത്തരവിൽ പറയുന്നു.

വിഷാദരോഗികൾ തന്നെ അനുകരിക്കണമെന്നും യുഎസിനെതിരെ പോരാടാനുള്ള സമർപ്പണത്തിലൂടെയോ ഷാംപെയ്ൻ, കാവിയാർ എന്നിവയുടെ സഹായത്തോടെയോ ആശ്വാസം കണ്ടെത്തണമെന്നും കിം രഹസ്യമായി നിർദ്ദേശിച്ചു. നിങ്ങൾ രണ്ടുതവണ മാത്രമേ മരിക്കൂ എന്ന തന്റെ സന്ദേശത്തെ ശക്തിപ്പെടുത്തുന്ന ഒരു പുതിയ സ്‌പൈ ത്രില്ലർ സിനിമ കിം കമ്മീഷൻ ചെയ്തു. ‘കിമ്മിന്റെ വഴിയിൽ മരിക്കുന്നതുവരെ ജീവിക്കുക’ എന്ന പുതിയ മുദ്രാവാക്യത്തിനും കിം തുടക്കം കുറിച്ചു. ഉത്തര കൊറിയയിലുടനീളം ഇത് പരസ്യബോർഡുകളാക്കി പ്രദർശിപ്പിച്ചു.

ഉത്തരകൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഭക്ഷ്യക്ഷാമം അടക്കം രാജ്യത്ത് നിറഞ്ഞാടുകയാണ്. വാർത്താ മാദ്ധ്യമങ്ങൾക്ക് വിവരശേഖരണത്തിന് തടസ്സമള്ളതിനാൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. എന്നാൽ അന്തർദേശീയ മാദ്ധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിൽ ഉത്തരകൊറിയയിലെ ജനങ്ങൾക്ക് വലിയ ഭക്ഷ്യക്ഷാമം നേരിടേണ്ടി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments