Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേതനം വർധിപ്പിക്കണം: ഇംഗ്ലണ്ടിൽ പുരോഹിതരും സമരത്തിന്‌

വേതനം വർധിപ്പിക്കണം: ഇംഗ്ലണ്ടിൽ പുരോഹിതരും സമരത്തിന്‌

ലണ്ടൻ: പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലുള്ള ബ്രിട്ടനിൽ പുരോഹിതരും സമരത്തിലേക്ക്‌. വാർഷിക സ്‌റ്റൈപെൻഡ്‌ വർധിപ്പിക്കണമെന്ന്‌ ആംഗ്ലിക്കൻ സഭയിലെ പുരോഹിതരെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ്‌ യൂണിയനായ ‘യുണൈറ്റ്‌’ ആവശ്യപ്പെട്ടു. സഭയുടെ 500 വർഷ ചരിത്രത്തിൽ ആദ്യമായാണ്‌ പുരോഹിതർ ഔദ്യോഗികമായി വേതന വർധന ആവശ്യപ്പെടുന്നത്‌.

പണപ്പെരുപ്പം അനിയന്ത്രിതമായതോടെ ജീവിക്കാൻ പര്യാപ്തമായ വേതനം ആവശ്യപ്പെട്ട്‌ ബ്രിട്ടനിൽ സമസ്ത മേഖലയിലെയും തൊഴിലാളികൾ സമരത്തിലാണ്‌. ഇതിലെ ഏറ്റവും പുതിയ കണ്ണിയാണ്‌ ‘ദരിദ്ര തൊഴിലാളിക’ളായ പുരോഹിതരെന്നും യുണൈറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, 26,794 പൗണ്ടുമാത്രം വാർഷിക സ്‌റ്റൈപെൻഡായി ലഭിക്കുന്ന പുരോഹിതർ ജീവിക്കാനായി സംഭാവനകളെയും കാരുണ്യസംഘടനകളെയും ആശ്രയിക്കുന്ന നിലയാണ്‌. ഇതിന്‌ അറുതി വരുത്താൻ 2024 ഏപ്രിൽമുതൽ വാർഷിക സ്‌റ്റൈപെൻഡിൽ 9.5 ശതമാനം വർധനയാണ്‌ ആവശ്യപ്പെടുന്നത്‌. ദ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ എംപ്ലോയീ ആൻഡ്‌ ക്ലെർജി അഡ്വക്കറ്റ്‌സ്‌ അസോസിയേഷൻ എന്ന ബാനറിൽ സഭയിലെ 2000 വികാരിമാരും മറ്റു ജീവനക്കാരും സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്‌.

2022ലെ ചർച്ച്‌ കമീഷണേഴ്‌സിന്റെ വാർഷിക റിപ്പോർട്ട്‌ പ്രകാരം ആംഗ്ലിക്കൻ സഭയ്ക്ക്‌ 130 കോടി പൗണ്ട്‌ നിക്ഷേപമുണ്ടെന്ന്‌ യുണൈറ്റ്‌ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം ചൂണ്ടിക്കാട്ടി. അടുത്തയാഴ്ച ചേരുന്ന സഭയുടെ വേതനകമ്മിറ്റി വിഷയം ചർച്ച ചെയ്യും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക്‌ നീങ്ങാനാണ്‌ പുരോഹിതരും സഭാ ജീവനക്കാരും ഉദ്ദേശിക്കുന്നത്‌. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments