Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsടൈറ്റന്‍ അന്തർവാഹിനിക്കായി തിരച്ചിൽ തുടരുന്നു; ടൈറ്റാനിക് കപ്പലിന് സമീപം യന്ത്ര അവശിഷ്ടങ്ങൾ കണ്ടെത്തി

ടൈറ്റന്‍ അന്തർവാഹിനിക്കായി തിരച്ചിൽ തുടരുന്നു; ടൈറ്റാനിക് കപ്പലിന് സമീപം യന്ത്ര അവശിഷ്ടങ്ങൾ കണ്ടെത്തി

ബോസ്റ്റണ്‍: അറ്റ്ലാന്റിക് കടലിന്റെ ആഴങ്ങളിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ ടൈറ്റന്‍ ജലപേടകത്തിനായുള്ള അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിൽ യന്ത്രത്തിന്റെ ചില ഭാ​ഗങ്ങൾ കണ്ടെത്തി. ടൈറ്റാനിക് കപ്പലിന്റെ സമീപത്ത് നിന്നാണ് യന്ത്രഭാ​ഗങ്ങൾ കണ്ടുപിടിച്ചിരിക്കുന്നത്. എന്നാൽ, ഇത് ടൈറ്റനിന്റേതാണോ എന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

കണ്ടുകിട്ടിയ യന്ത്രഭാ​ഗങ്ങളുടെ വിവരങ്ങൾ വിലയിരുത്തിവരികയാണെന്ന് യുഎസ് കോസ്റ്റ്​ഗാർഡ് അറിയിച്ചു. തിരച്ചിൽ നടത്തുന്ന കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത്. അന്തർവാഹിനിയിലുള്ള അഞ്ചുപേരുടെ ജീവൻ നിലനിൽക്കുന്നതുമായി സംബന്ധിച്ച് ആശങ്കകൾ വർദ്ധിക്കുന്നതിനിടെയാണ് യന്ത്രഭാ​ഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

ടൈറ്റൻ അന്തര്‍വാഹിനിയിലെ ഓക്സിജൻ തീർന്നിരിക്കാനാണ് സാധ്യത. കഴി‍ഞ്ഞ ഞായറാഴ്ച മുതൽ കാണാതായ അന്തര്‍വാഹിനിയിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. അന്തര്‍വാഹിനിക്കായി കപ്പലുകളും റിമോട്ടായി പ്രവർത്തിപ്പിക്കുന്ന റോബോട്ടുകളും അടക്കം തിരച്ചിൽ തുടരുകയാണ്. പലതവണ കടലിന്റെ അടിത്തട്ടിൽ നിന്ന് ശബ്ദം കേട്ടെങ്കിലും ഇതിനെ കുറിച്ചുള്ള വ്യക്തത ഇതുവരെയും ലഭിച്ചിട്ടില്ല. എഴുന്നേറ്റ് നിൽക്കാൻ പോലും സ്ഥലമില്ലാത്ത ചെറിയ പേടകത്തിൽ കുടുങ്ങിയ അഞ്ചുപേർ രക്ഷപ്പെടണമെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കേണ്ടതായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments