ബ്രിസ്‌ബേൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രിസ്‌ബേൺ റീജനിലെ രണ്ടാമത്തെ ദേവാലയവും, പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിൽ ഓഷ്യാനയിൽ തന്നെ ആദ്യം സ്ഥാപിതവുമായ സെന്റ് പീറ്റേർസ് ആൻഡ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ( നോർത്ത് വെസ്റ്റ് ബ്രിസ്‌ബേൺ)ദേവാലയത്തിന്റെ വലിയ പെരുന്നാളിന് കൊടിയേറി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ.ഷിനു ചെറിയാൻ വർഗീസാണ് കെടിയേറ്റ് നിർവ്വഹിച്ചത്. ട്രസ്റ്റി ആൽവിൻ രാജ് , സെക്രട്ടറി ജിലോ ജോസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ജൂലൈ ഒന്നിന് വൈകുന്നേരം വചന പ്രഘോഷണവും, മധ്യസ്ഥ പ്രാർത്ഥനയും ജൂലൈ രണ്ടിന് രാവിലെ കുർബ്ബാന, റാസ, പൊതുസമ്മേളനം , നേർച്ചവിളമ്പ്, ആദ്യഫല ലേലം എന്നിവ ഉണ്ടായിരിക്കുമെന്ന് പെരുന്നാൾ കൺവീനർമാരായ എലിസബെത് ഷോജി ,അനീഷ് ജോയ് എന്നിവർ അറിയിച്ചു.