Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാജ്യത്തെ ഖുർആൻ കത്തിക്കൽ പരമ്പരയിൽ ആശങ്ക പ്രകടിപ്പിച്ച് സ്വീഡിഷ് പ്രധാനമന്ത്രി

രാജ്യത്തെ ഖുർആൻ കത്തിക്കൽ പരമ്പരയിൽ ആശങ്ക പ്രകടിപ്പിച്ച് സ്വീഡിഷ് പ്രധാനമന്ത്രി

രാജ്യത്ത് ഇസ്ലാമിന്റെ വിശുദ്ധ ​ഗ്രന്ഥമായ ഖുർആനെതിരെ നടക്കുന്ന ആക്രമണ പരമ്പരയിൽ ആശങ്ക പ്രകടിപ്പിച്ച് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ. സംഭവത്തിൽ മുസ്‌ലീം രോഷം വർദ്ധിക്കുന്നതിനിടെയാണ് ഇതിൽ താൻ അങ്ങേയറ്റം ആശങ്കാകുലനാണ് എന്ന പ്രസ്താവനയുമായി ക്രിസ്റ്റേഴ്‌സൺ രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ജൂൺ 28ന് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ ഒരു പള്ളിക്ക് പുറത്ത് രണ്ട് പേർ ഖുർആൻ കത്തിച്ചിരുന്നു. തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലീം പള്ളിക്ക് മുന്നിൽ പ്രതിഷേധിക്കാൻ സ്വീഡിഷ് പൊലീസ് 37കാരന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുർആന്റെ പേജുകൾ കീറി തീയിട്ടത്.

സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുന്നിലും തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ റാസ്മസ് പലൂദൻ ഖുറാന്റെ പകർപ്പ് കത്തിച്ചതിനെ തുടർന്ന് സ്വീഡനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഖുർആൻ കത്തിക്കപ്പെട്ടതിനെ തുടർന്ന്, ഇറാഖിലെ ഡ്വീഡിഷ് എംബസിക്ക് മുന്നിലും പ്രതിഷേധം അരങ്ങേറിയിരുന്നു. സ്വീഡനിൽ ഖുറാൻ കത്തിക്കാൻ വീണ്ടും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വീഡനിൽ വീണ്ടും ഖുറാൻ കത്തിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ടെലിഗ്രാം ഗ്രൂപ്പിലും ഇതു സംബന്ധിച്ച വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത്തരം സംഭവങ്ങൾ ഇനിയും തുടർന്നാൽ, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് താൻ വളരെയധികം ആശങ്കാകുലനാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി പറഞ്ഞു. ഖുറാൻ കത്തിക്കാൻ ആഹ്വാനം ചെയ്യുന്നത് ചൂണ്ടിക്കാട്ടി കൂടുതൽ പരാതികൾ പോലീസിൽ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്വീഡിഷ് വാർത്താ ഏജൻസിയായ ടിടിയോട് പറഞ്ഞു. ”ഇനിയും ഇത്തരം സംഭവങ്ങൾ അരങ്ങേറിയാൽ അത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അത് എവിടെച്ചെന്ന് അവസാനിക്കും എന്നോർത്ത് ഞാൻ വളരെയധികം ആശങ്കാകുലനാണ്”, ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു.

“ഇത് വലിയ അനാദരവ് ആണ്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ്. എന്നാൽ നിയമപരമായി നോക്കുമ്പോൾ ഈ ചെയ്തതിനെ ന്യായീകരിക്കാനാകില്ല. അനേകർ വിശുദ്ധമായി കരുതുന്ന ഈ ​ഗ്രന്ഥം കത്തിക്കുന്നത് അതിനോട് അങ്ങേയറ്റം അനാദരവു കാണിക്കുന്ന പ്രവൃത്തിയാണ്. സ്റ്റോക്ക്ഹോമിൽ സംഭവിച്ചതിൽ അസ്വസ്ഥരായ എല്ലാ മുസ്ലീങ്ങളോടും ഞാൻ സഹതാപം പ്രകടിപ്പിക്കുന്നു” എന്നും ക്രിസ്റ്റേഴ്‌സൺ മുൻപ് ട്വീറ്റ് ചെയ്തിരുന്നു. ഖുറാൻ കത്തിക്കലിനെതിരെ നിരവധി രാജ്യങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്. തിങ്കളാഴ്ച, ഖുർആന്റെ പകർപ്പുകൾ ഉയർത്തിപ്പിടിച്ച്, ആയിരക്കണക്കിനാളുകളാണ് യെമനിൽ തെരുവിൽ പ്രതിഷേധിക്കാൻ ഒത്തുകൂടിയത്.

ശനിയാഴ്ച ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും ആയിരങ്ങൾ പ്രകടനം നടത്തി. സ്വീഡനിലും ഡെൻമാർക്കിലും ഖുർആൻ കത്തിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. രണ്ട് രാജ്യങ്ങളിലെയും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ചാൽ ഖുറാൻ കത്തിക്കുന്നതിൽ പ്രശ്നമൊന്നുമില്ല. എന്നാൽ ഇരു സർക്കാരുകളും ഈ നിയമത്തെ അപലപിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ലിത്വാനിയയിൽ നടന്ന നാറ്റോ യോഗത്തിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനുമായി, സ്വീഡൻ നാറ്റോയിൽ ചേരാനുള്ള കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ ഖുആർ കത്തിക്കൽ പോലെയുള്ള സംഭവങ്ങൾ സ്വീഡന്റെ ഇത്തരം നയതന്ത്ര ഇടപാടുകളെയും ബാധിച്ചേക്കാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments