മെൽബൺ: മണിപ്പുരിൽ യാതന അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാത്തലിക് കോൺഗ്രസ് വാഗ വാഗ സെൻറ് മേരീസ് മിഷന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യജ്ഞവും പ്രതിഷേധ കൂട്ടായ്മയും നടത്തി. വാഗ വാഗയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പങ്കെടുപ്പിച്ചാണ് പ്രാർത്ഥനായജ്ഞം സംഘടിപ്പിച്ചത്. യജ്ഞത്തിന് തുടക്കം കുറിച്ച് മിഷേൽ പ്രദീപ് ബൈബിൾ വായിച്ചു. തുടർന്ന് കലാപത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഫാ. സിബി താന്നിക്കൽ (സിറോ മലബാർ), ഫാ. ചാൾസ് ഫിലിപ്പ്( ഓർത്തഡോക്സ്), ബിനോ ജോയി( യാക്കോബായ), പാസ്റ്റർ ഏലിയാസ് ജോൺ (ഇമ്മാനുവൽ ക്രിസ്ത്യൻ ചർച്ച്), ഡോ.ജോർജ് ജോൺ( യുണൈറ്റഡ് നേഷൻസ് ക്രിസ്ത്യൻ ചർച്ച്), ഡോ. ചെറിയാൻ തോമസ്(മാർത്തോമ), പ്രദീപ് കുര്യൻ(സിഎസ്ഐ) എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടോജോ മങ്കുഴിക്കരി സ്വാഗതവും, ഷിജി ജോൺ നന്ദിയും പറഞ്ഞു.
സിബിച്ചൻ ആന്റണി, അജിൽ എബ്രാഹാം, അജിൻ സെബാസ്റ്റ്യൻ, ഡോ. സിറിൾ പി. സ്റ്റീഫൻ, ബ്രൈറ്റ് ജോസ്, ടോജോ തോമസ് എന്നിവർ നേതൃത്വം നൽകി. മണിപ്പൂരിൽ കലാപം അവസാനിപ്പിച്ച് ജനങ്ങൾക്ക് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പട്ടു.