Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറഷ്യയുടെ ലൂണ-25 തകർന്നു; പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി

റഷ്യയുടെ ലൂണ-25 തകർന്നു; പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി

മോസ്കോ: റഷ്യയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണ-25 തകർന്നു. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി. വിവരം റഷ്യ സ്ഥിരീകരിച്ചു. ആഗസ്റ്റ് 19ന് മോസ്കോ സമയം 2.57നാണ് പേടകവുമായി ബന്ധം നഷ്ടമായത്. 20 ന് ബന്ധം വീണ്ടെടുത്തെങ്കിലും പേടകത്തെ നിയന്ത്രിക്കാനായില്ല.

നേരത്തെ റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ- 25 പ്രതിസന്ധിയിലായതായി വിവരമുണ്ടായിരുന്നു. പേടകത്തിന് സാങ്കേതിക തകരാർ വന്നതാണ് ദൗത്യം പ്രതിസന്ധിയിലാകാൻ കാരണം. തകരാറുള്ളതിനാൽ ലാന്‍ഡിങിന് മുന്നോടിയായി നടക്കേണ്ട് ഭ്രമണപഥമാറ്റം നടന്നില്ല. ഈ മാസം 11 ന് വിക്ഷേപിച്ച ലൂണ-25 ചന്ദ്രയാൻ- 3ന് മുൻപോ ചന്ദ്രയാനൊപ്പമോ ചന്ദ്രനിൽ ഇറങ്ങുമെന്നായിരുന്നു വിവരം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments