ഒട്ടാവ : കാനഡ പഠനവിധേയമാക്കികൊണ്ടിരിക്കുന്ന പുതിയ കോവിഡ് വേരിയന്റ് BA.2.86 മറ്റുനാല് രാജ്യങ്ങളില്‍ കണ്ടെത്തി. യുഎസ്, ഡെന്‍മാര്‍ക്ക്, യുകെ, ഇസ്രായേല്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാല്‍ കാനഡയില്‍ ഇതുവരെ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് .
കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയിലെ ശാസ്ത്രജ്ഞരും ദേശീയ അന്തര്‍ദേശീയ വിദഗ്ധരും പുതിയ കോവിഡ് വേരിയന്റായ BA.2.86 ന്റെ വകഭേദങ്ങളും അവയുടെ അനുബന്ധ പഠനങ്ങളും സജീവമായി നിരീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്യുകയാണിപ്പോള്‍. എന്നാല്‍ BA.2.86 വേരിയന്റിനെ മനസിലാക്കാന്‍ കൂടുതല്‍ ഡേറ്റ ആവശ്യമാണെന്നാണ് ആഗോള ആരോഗ്യ ഏജന്‍സി വ്യക്തമാക്കുന്നത്
നിലവില്‍ നടത്തിയ നിരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കികൊണ്ട് ചില രാജ്യങ്ങളിലിത് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
യുകെയില്‍ സമീപകാല യാത്രാ ചരിത്രമില്ലാത്ത ഒരു വ്യക്തിയില്‍ ഇത്തരമൊരു കേസ് കണ്ടെത്തിയതായും ആരോഗ്യ സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.