കീവ്: കിഴക്കന്‍ യുക്രെയ്നിലെ ഒരു മാര്‍ക്കറ്റില്‍ റഷ്യന്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 16 പേര് മരിച്ചതായി പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. സംഭവത്തില്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി അപലപിച്ചു.
മാര്‍ക്കറ്റിന് പുറമേ കടകളും ഫാര്‍മസിയും തകര്‍ന്നതായി സെലന്‍സ്കി ടെലിഗ്രാമില്‍ പറഞ്ഞു. ബഖ്മുട്ട് നഗരത്തില്‍ നിന്ന് 19 മൈല്‍ അകലെയുള്ള സ്ഥലത്ത് മാസങ്ങളായി പോരാട്ടം ശക്തമായി നടക്കുന്നുണ്ട്