നയാഗ്ര: മലയാളനാടിന്റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷം ഓണം നയാഗ്രയിലും. ഒരുമയുടെ ഓണം. പട്ടുപുടവയും അത്തപ്പൂക്കളവും തിരുവാതിരകളിയും, മാവേലി തമ്പുരാനും ചെണ്ടമേളവും ഓണസദ്യയും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായി നയാഗ്ര മലയാളി സമാജത്തിന്റെ ‘മെഗാ ഓണം നയാഗ്ര 2023’. ആയിരത്തി ഒരുനൂറില്‍ അധികം മലയാളികള്‍ പങ്കെടുത്ത കാനഡയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷം ആദ്യമായി നയാഗ്ര ഫാള്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഓഗസ്റ്റ് 26 ന് നടന്നു. മലയാളികള്‍ പിന്നോട്ടു നില്‍ക്കേണ്ടവരല്ല, മുന്നിട്ടിറങ്ങേണ്ടവരാണെന്നു ബോധ്യപ്പെടുത്താനാണ് ഇത്രയും വലിയ ഒരാഘോഷം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് ബൈജു പകലോമറ്റം തന്റെ അധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
കൊളംബസ് ക്ലബ് ഹാളില്‍ വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ പരിപാടി നടക്കുന്ന നയാഗ്ര ഫാള്‍സ് കണ്‍വെന്‍ഷന്‍ സെന്ററിലേക്കു സ്വീകരിച്ചു. വൈകിട്ട് മൂന്നു മുപ്പതു മുതല്‍ ആറുമണി വരെയായിരുന്നു ഓണസദ്യ. രാജീവ്, രാജേഷ്, റോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജയ്‌മോന്‍, വിന്‍സെന്റ്, വര്‍ഗീസ്, വസന്ത്, റിജില്‍, അരുണ്‍, മാസ്സ് നയാഗ്ര ടീം എന്നിവര്‍ ‘ഓണസദ്യ’ ഗംഭീര വിജയമാക്കി. ആറുമണി മുതല്‍ ‘ഓണനിലാവ്`
‘ പെയ്തിറങ്ങുകയായി. പാട്ടുകളും ഡാന്‍സുകളും സ്‌കിറ്റും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മറ്റു കൂട്ടി. ഇരുന്നൂറിലേറെ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തി. സമാജത്തിന്റെ സ്വന്തം കലാകാരന്മാരുടെ ‘തരംഗം’ അവതരിപ്പിച്ച ചെണ്ടമേളം ഓണാഘോഷങ്ങള്‍ക്ക് ഉത്സവക്കൊഴുപ്പേകി.
എം പി ടോണി ബാള്‍ഡിനെലി, സിറ്റി കൗണ്‍സിലര്‍ മോനാ പട്ടേല്‍, എന്നിവര്‍ വിശിഷ്ട അഥിതികളായെത്തി. ട്രഷറര്‍ പിന്റോ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ കമ്മിറ്റി മെമ്പര്‍ മധു സിറിയക് ഉപസംഹാര പ്രസംഗം നിര്‍വഹിച്ചു. ടോണി മാത്യു, ശില്പ ജോഗി, സജ്‌ന ജോസഫ്, ക്രിസ്ടി ജോസ്, ചിഞ്ചുമോള്‍ പിഎസ്, രാജി മാമ്പറ്റ, ആര്‍ഷ സന്തോഷ്, അല്‍ക്ക ചെറിയാന്‍, നിമ്മി ടോണി, ആന്‍ ജോര്‍ജ്, മരിയ കുര്യന്‍, കാവ്യാ കൃഷ്ണരാജ്, അരുണ്‍ ബാലന്‍, കവിത പിന്റോ എന്നിവരായിരുന്നു കലാപരിപാടികളുടെ കോര്‍ഡിനേറ്റേഴ്‌സ്. റിയല്‍റ്റര്‍ അര്‍ജുന്‍ സനില്‍കുമാര്‍ ആയിരുന്നു പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍.
പ്രസിഡന്റ് ബൈജു പകലോമറ്റം, ജോയിന്റ് സെക്രട്ടറി രാജേഷ് പാപ്പച്ചന്‍, ട്രഷറര്‍ പിന്റോ ജോസഫ്, എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റേഴ്‌സ് ടോണി മാത്യു കമ്മറ്റി അംഗങ്ങളായ മധു സിറിയക്, റോബിന്‍ ചിറയത്ത്, സജ്‌ന ജോസഫ്, അനൂബ് രാജു, കേലബ് വര്‍ഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രന്‍ സജികുമാര്‍, ശില്‍പ ജോഗി, ഷോബിന്‍ ബേബി, എന്നിവരും ബോര്‍ഡ് ഓഫ് ഡിറക്ടര്‍സായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ജോര്‍ജ് കാപ്പുകാട്ട്, ഡെന്നി കണ്ണൂക്കാടന്‍, എന്നിവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, രാജീവ് വാരിയര്‍, വര്‍ഗീസ് ജോസ്, വിന്‍സെന്റ് തെക്കേത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.