Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രസീലിലെ വടക്കന്‍ ആമസോണ്‍ സംസ്ഥാനത്തുണ്ടായ വിമാനാപകടത്തില്‍ 14 മരണം

ബ്രസീലിലെ വടക്കന്‍ ആമസോണ്‍ സംസ്ഥാനത്തുണ്ടായ വിമാനാപകടത്തില്‍ 14 മരണം

ബാഴ്‌സലോസ്:  ബ്രസീലിലെ വടക്കന്‍ ആമസോണ്‍ സംസ്ഥാനത്തുണ്ടായ വിമാനാപകടത്തില്‍ യാത്രക്കാരും വിമാന ജീവനക്കാരും അടക്കം 14 പേര്‍ മരിച്ചതായി സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബാഴ്‌സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്.

‘ശനിയാഴ്ച്ച ബാഴ്‌സലോസിലുണ്ടായ വിമാനാപകടത്തില്‍ 12 യാത്രക്കാരുടെയും രണ്ട് ജീവനക്കാരുടെയും ജീവന്‍ നഷ്ടമായതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’ ആമസോണസ് സ്റ്റേറ്റ് ഗവര്‍ണര്‍ വില്‍സണ്‍ ലിമ എക്സില്‍ (ട്വിറ്റര്‍) പറഞ്ഞു. ആവശ്യമായ സഹായം നല്‍കാന്‍ ഞങ്ങളുടെ സംഘം തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ  പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനാസ് എയ്‌റോടാക്‌സി എയര്‍ലൈന്‍, അപകടം നടന്നിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ച് പ്രസ്താവന പുറത്തിറക്കി. എന്നാല്‍ മരണപ്പെട്ടവരെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

‘ഈ അപകടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ സ്വകാര്യതയെ ഞങ്ങള്‍ മാനിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോള്‍ ആവശ്യമായ എല്ലാ വിവരങ്ങളും  നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്’ പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ യുഎസ് പൗരന്മാരുണ്ടെന്ന് ചില ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് സ്ഥീരീകരിച്ചിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com