Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപലസ്തീൻ ജനതയ്‌ക്കെതിരെ ക്രൂരമായ ആക്രമണം, പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന് ഒഐസി

പലസ്തീൻ ജനതയ്‌ക്കെതിരെ ക്രൂരമായ ആക്രമണം, പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന് ഒഐസി

റിയാദ്: പലസ്തീനിലെ ജനങ്ങൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണത്തിന്‍റെയും അനന്തരഫലങ്ങളുടെയും പൂർണ ഉത്തരവാദിത്തം അധിനിവേശ ശക്തിയായ ഇസ്രയേലിനാണെന്ന് ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി വ്യക്തമാക്കി. പലസ്തീൻ ജനതയ്‌ക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേൽ അധിനിവേശ സേനയെ നിർബന്ധിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. 

ഗാസ മുനമ്പിലേക്ക് മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വരവ് സുഗമമാക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കണമെന്നും ഒ.െഎ.സി ആവശ്യപ്പെട്ടു.
ഗാസയിൽ പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന സൈനികാക്രമണത്തെ ഒ.െഎ.സി വീണ്ടും ശക്തമായി അപലപിച്ചു. 1200-ലധികം പേർ മരിക്കുകയും സിവിലിയന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ജനവാസ കെട്ടിടങ്ങൾ, സിവിലിയൻ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, ഐക്യരാഷ്ട്രസഭയുടെ കെട്ടിടങ്ങൾ എന്നിവ നശിപ്പിക്കുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തിരിക്കുന്നു. 

അൽഅഖ്‌സ മസ്ജിദിനെതിരായ തുടർച്ചയായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്കിലെ നഗരങ്ങളിൽ ദിവസേനയുള്ള ആസൂത്രിത ആക്രമണങ്ങളും കൊലയും തുടരുകയാണ്. പലസ്തീൻ ജനതയ്‌ക്കെതിരായ ഈ ക്രൂരമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവും യുദ്ധക്കുറ്റവുമാണെന്നും ഒ.െഎ.സി വ്യക്തമാക്കി.

ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗാസക്കെതിരെ വെള്ളം, വൈദ്യുതി, ഭക്ഷ്യസാധനങ്ങളിലടക്കം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യം സൗദി അറേബ്യ ശക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച്, ഇറാൻ, തുർക്കിയ പ്രസിഡൻറുമാരുമായി ഫോണിൽ സംസാരിച്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംഘർഷം അവസാനിപ്പിക്കേണ്ടതിെൻറയും മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരേണ്ടതിൻറെയും ആവശ്യകത ഊന്നിപ്പറഞ്ഞു. 

ബുധനാഴ്ച രാത്രി ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവേൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കിരീടാവകാശി ഗാസയിലെ ഉപരോധം പിൻവലിക്കേണ്ടതിെൻറ അടിയന്തര ആവശ്യകതയിലാണ് ഊന്നിയത്. ഗാസയിലും പരിസരങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സൈനികവ്യന്യാസത്തെ കേന്ദ്രീകരിച്ചായിരുന്നു അധികവും സംഭാഷണം. നിരപരാധികൾക്ക് ജീവഹാനി വരുത്തുന്ന സൈനിക പ്രവർത്തനങ്ങൾ നിർത്താൻ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ടെന്ന് കിരീടാവകാശി എടുത്തുപറഞ്ഞു.

ഗാസക്കെതിരായ ഉപരോധം നീക്കുന്നതിൻറെ നിർണായക വശം ഉൾപ്പെടെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് പരാമർശിക്കുന്നതിനിടയിൽ, സംഘർഷത്തിെൻറ തീവ്രത കുറയ്ക്കുന്നതിനുള്ള ആശയവിനിമയ ശ്രമങ്ങൾ സജീവമാക്കാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. മേഖലയുടെ സ്ഥിരതക്കും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഫലസ്തീൻ ജനതക്ക് നിയമാനുസൃതമായ അവകാശങ്ങൾ യാഥാർഥ്യമാക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കുന്നതിൽ സൗദി അറേബ്യ  പ്രതിജ്ഞാബദ്ധമാണെന്നും കിരീടാവകാശി വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com