Thursday, November 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസസ്‌കാച്വാനില്‍ കോവിഡ് വര്‍ധിക്കുന്നു; ഈ വര്‍ഷം 160 പേര്‍ മരിച്ചു

സസ്‌കാച്വാനില്‍ കോവിഡ് വര്‍ധിക്കുന്നു; ഈ വര്‍ഷം 160 പേര്‍ മരിച്ചു

റെജൈന : സസ്‌കാച്വാന്‍ പ്രവിശ്യയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് 160 പേര്‍ മരിച്ചതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രവിശ്യയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഒക്ടോബര്‍ 1 നും 7 നും ഇടയില്‍ 13 ശതമാനമായി ഉയര്‍ന്നു. ഇത് ഒരുമാസം മുമ്പ് എട്ട് ശതമാനമായിരുന്നു. സെപ്റ്റംബറിലെ ഇതേ കാലയളവിലെ 96 ല്‍ നിന്ന് 270 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 10-ന് വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രവിശ്യയില്‍ വാക്‌സിനേഷന്‍ നിരക്ക് കുറവാണ്. അഞ്ച് വയസും അതില്‍ കൂടുതലും പ്രായമുള്ള പൊതുജനങ്ങളില്‍ 46 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023ല്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് രണ്ട് പേര്‍ മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments