മെൽബൺ : അമേരിക്കയിലെ ഷിക്കാഗോയിൽ വർഷങ്ങളായി കുടിയേറിയിരിക്കുന്ന വിവിധ മലയാളി സംഘടനകളുടെ നേതാക്കൾക്ക് മെൽബണിൽ ഊഷ്മള സ്വീകരണം നൽകി. ഫാദർ അബ്രാഹാം മുത്തോലത്ത്, ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ നാൽപതോളം അംഗങ്ങൾ ഓസ്ട്രേലിയ– ന്യൂസ്സിലാൻഡ് സന്ദർശനത്തിന് ആണ് മെൽബണിൽ തുടക്കമിട്ടത്.
ഷിക്കാഗോയിലെ വിവിധ മലയാളി സംഘടനകളുടെ അമരത്ത് പ്രവർത്തിച്ചവരാണ് ഓസ്ട്രേലിയ – ന്യൂസ്സിലാൻഡ് സന്ദർശനത്തിന് എത്തിയിരിക്കുന്നത്.
മെൽബണിലെ പ്രസിദ്ധമായ ക്രൗൺ പ്ളാസ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ ഗ്ലോബൽ മലയാളി കൗൺസിൽ ഓസ്ട്രേലിയാ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് റെജി പാറയ്ക്കൻ, മെൽബൺ സോഷ്യൽ ക്ലബിന് വേണ്ടി തോമസ് തച്ചേടൻ, മെൽബൺ അഡ്വഞ്ചർ ക്ളബിന് വേണ്ടി ജോസഫ് തച്ചേടൻ, UKKCA കമ്മറ്റിക്കുവേണ്ടി സഖറിയാ ജംയിസ്സ് വിവിധ മലയാളി സമൂഹത്തിന്റെ പ്രതിനിധികളായ ഡോ. ജോസി തോമസ്, ജോർജ് കുട്ടി മുത്തോലത്ത്, ജോമി തോമസ്സ്, ജിൻസ് മാത്യു, ജിജോ മാത്യു, സിനോ മാത്യു എന്നിവർ പൂക്കൾ നൽകി സ്വീകരിച്ചു. മെൽബൺ മലയാളി സമൂഹം നൽകിയ ഊഷ്മള സ്വീകരണത്തിന് ഫാദർ അബ്രാഹാം മുത്തോലത്ത്, ജോണികുട്ടി പിള്ളവീട്ടിൽ എന്നിവർ നന്ദി അറിയിച്ചു.