Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസദ്ദാം ഹുസൈന്റെ മകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് ബാഗ്ദാദ് കോടതി

സദ്ദാം ഹുസൈന്റെ മകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് ബാഗ്ദാദ് കോടതി

ബാഗ്ദാദ്: ഇറാഖി നേതാവായിരുന്ന സദ്ദാം ഹുസൈന്റെ നാടുകടത്തപ്പെട്ട മകളെ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയായ ബാത്ത് പാർട്ടിയെ പിന്തുണച്ചതിന് ബാഗ്ദാദ് കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. 2003ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിൽ സദ്ദാം ഹുസൈൻ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി പിരിച്ചുവിടുകയും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു.
2021ൽ നൽകിയ ടെലിവിഷൻ അഭിമുഖങ്ങളിൽ നിരോധിത രാഷ്ട്രീയ സംഘടനയായ ബാത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് റഗദ് സദ്ദാം ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാഖിൽ, പുറത്താക്കപ്പെട്ട ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോകളോ മുദ്രാവാക്യങ്ങളോ കാണിക്കുന്ന ഏതൊരാളെയും വിചാരണ ചെയ്യുന്നതിന് സാധിക്കും. റഗദ് സദ്ദാം ഹുസൈൻ ശിക്ഷിക്കപ്പെട്ടതിന് കാരണമായ കൃത്യമായ അഭിമുഖം വിധിയിൽ സൂചിപ്പിക്കുന്നില്ല.

അതേസമയം, 2021ൽ സൗദിയുടെ ഉടമസ്ഥതയിലുള്ള അൽ അറേബ്യ ചാനലിൽ 1979 മുതൽ 2003 വരെ തന്റെ പിതാവിന്റെ ഭരണത്തിൻ കീഴിലുള്ള ഇറാഖിന്റെ അവസ്ഥയെക്കുറിച്ച് റഗദ് സദ്ദാം ഹുസൈൻ സംസാരിച്ചു.

‘ഞങ്ങളുടെ കാലഘട്ടം തീർച്ചയായും മഹത്വത്തിന്റെയും അഭിമാനത്തിന്റെയും സമയമാണെന്ന് പലരും എന്നോട് പറഞ്ഞു.തീർച്ചയായും, രാജ്യം സുസ്ഥിരവും സമ്പന്നവുമായിരുന്നു’ –  റഗദ് സദ്ദാം ഹുസൈൻ സൗദി ചാനലിനോട് പറഞ്ഞു. ‘. സഹോദരി റാണയ്‌ക്കൊപ്പം ജോർദാനിലാണ് റഗദ് താമസിക്കുന്നത്. 2003ൽ മൊസൂളിൽ വെച്ച് ഇവരുടെ സഹോദരങ്ങളായ ഉദയ്, ഖുസെ എന്നിവരെ അമേരിക്കൻ സൈന്യം വധിച്ചിരുന്നു. ജോർദാനിൽ താമസിക്കുന്നതിനാൽ റഗദിനെ പിടികൂടാൻ ഇറാഖിന് സാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments