Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആഭ്യന്തര യുദ്ധം: കോംഗോയിൽ പലായനം ചെയ്തത് 69 ലക്ഷം പേർ

ആഭ്യന്തര യുദ്ധം: കോംഗോയിൽ പലായനം ചെയ്തത് 69 ലക്ഷം പേർ

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ഒ​ടു​ങ്ങാ​തെ തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം കോം​ഗോ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക്കി​ൽ ഇ​തി​ന​കം 69 ല​ക്ഷം പേ​ർ​ക്ക് കി​ട​പ്പാ​ടം ന​ഷ്ട​മാ​ക്കി​യ​താ​യി രാ​ജ്യാ​ന്ത​ര പ​ലാ​യ​ന സം​ഘ​ട​ന (ഐ.​ഒ.​എം) റി​പ്പോ​ർ​ട്ട്. ആ​വ​ർ​ത്തി​ക്കു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കൊ​പ്പം വി​മ​ത ക​ലാ​പ​ങ്ങ​ളും ചേ​ർ​ന്നാ​ണ് രാ​ജ്യ​ത്ത് സാ​ധാ​ര​ണ​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന​ത്.

സം​ഘ​ട്ട​നം ഏ​റ്റ​വും ക​ലു​ഷി​ത​മാ​യി തു​ട​രു​ന്ന ​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക​ളാ​യ ഉ​ത്ത​ര കി​വു, ദ​ക്ഷി​ണ കി​വു, ഇ​റ്റു​റി, ത​ൻ​ഗാ​നി​യി​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഏ​റെ പേ​രും വീ​ടു​വി​ട്ട് ഓ​ടേ​ണ്ടി​വ​ന്ന​തെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്നു. ഉ​ത്ത​ര കി​വു​വി​ൽ മാ​ത്രം 10 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കി​ട​പ്പാ​ടം ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ടു​ട്സി വം​ശ​ജ​രാ​യ എം23 ​​എ​ന്ന വി​മ​ത വി​ഭാ​ഗ​വു​മാ​യി ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ലെ കൂ​ട്ട പ​ലാ​യ​ന​ത്തി​നി​ട​യാ​ക്കി​യ​ത്.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ബു​റു​ണ്ടി, റു​വാ​ണ്ട, ​സൗ​ത്ത് സു​ഡാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ പേ​ർ അ​ഭ​യം​തേ​ടി​യ നാ​ടാ​ണ് കോം​ഗോ. എ​ന്നാ​ൽ, പു​തി​യ സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പേ​ർ അം​ഗോ​ള, ബു​റു​ണ്ടി, കോം​ഗോ റി​പ്പ​ബ്ലി​ക്, കെ​നി​യ, മ​ലാ​വി, റു​വാ​ണ്ട, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​ഗാ​ണ്ട, താ​ൻ​സ​നി​യ, സാം​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ​യും അ​ഭ​യം​തേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം യു​ഗാ​ണ്ട​യി​ൽ മാ​ത്രം 98,000 പേ​ർ അ​ഭ​യം തേ​ടി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments