Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഇസ്ലാമിക രാജ്യങ്ങൾ ഇസ്രയേലിനെ ഉപരോധിക്കണം'; ഇറാൻ

‘ഇസ്ലാമിക രാജ്യങ്ങൾ ഇസ്രയേലിനെ ഉപരോധിക്കണം’; ഇറാൻ

ടെഹ്റാൻ: ​ഇസ്രയേലിനെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റൈസി. ഇസ്രയേലിനെ തടയുകയല്ലാതെ മറ്റ് വഴികളില്ല. ഇസ്രയേലിനെതിരെ പോരാട്ടം നടത്തുന്ന ഹമാസിന്റെ കരങ്ങളിൽ ഞങ്ങൾ ചുംബിക്കും. ഇസ്രയേലിനെതിരെ എണ്ണ, ഭക്ഷ്യോത്പന്നങ്ങളിൽ ഉപരോധം ഏർപ്പെടുത്തണമെന്നും റൈസി ആവശ്യപ്പെട്ടു. ഇന്ന് റിയാദിൽ നടന്ന ഇസ്ലാമിക്-അറബ് ഉച്ചകോടിയിലാണ് ഇബ്രാഹീം റൈസിയുടെ പ്രതികരണം.

​ഗാസയിലെ ആക്രമണം ഉടൻ നിർത്തലാക്കണമെന്ന് ഉച്ചകോടിയിൽ നേതാക്കൾ ആവശ്യപ്പെട്ടു. പലസ്തീനികൾക്കെതിരെയുളള അതിക്രമങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയാണെന്നും ഉച്ചകോടി വിലയിരുത്തി. ഇറാൻ പ്രസിഡന്റിനെ കൂടാതെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഈ വർഷം അറബ് ലീഗിലേക്ക് തിരികെ സ്വാഗതം ചെയ്യപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.

അതേസമയം ​ഗാസയിലെ പൗരന്മാരെ സംരക്ഷിക്കാൻ അമേരിക്കയുൾപ്പടെയുളള രാജ്യങ്ങളിൽ നിന്ന് ഇസ്രയേൽ സമ്മർദ്ദം നേരിടുന്നുണ്ട്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഏകദേശം 11,070 പലസ്തീനികൾ കൊല്ലപ്പെട്ടതായി ​ഗാസ ആരോ​ഗ്യ മന്ത്രാലയം പറയുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുളളിൽ വടക്കൻ ​ഗാസയിൽ നിന്ന് 100,000 പലസ്തീനികൾ പലായനം ചെയ്തിട്ടുണ്ടെന്ന് ഇസ്രയേലും പറയുന്നു.

​ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടർ പറഞ്ഞു. ഗാസ സിറ്റിയിലെ അൽ ബുറാഖ് സ്കൂളിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 50 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി അൽ-ഷിഫ ഡയറക്ടർ അറിയിച്ചു. ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്. ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ വക്താവ് പറഞ്ഞു. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് യുഎൻ വക്താവ് ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ വേണമെന്ന് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com