Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ യമനിലെ ഹുതി വിമതർ തട്ടിയെടുത്തു

ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ യമനിലെ ഹുതി വിമതർ തട്ടിയെടുത്തു

ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ഇസ്രായേലിൻ്റേതാണെന്ന് ധരിച്ച്ചെങ്കടലിൽ വച്ച്, യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ട്.  എന്നാൽ ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ കമ്പനിയാണ് നിയന്ത്രിക്കുന്നതെന്നും ഇത് ഇസ്രായേലിന്റേതല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

കപ്പലിൽ ഇസ്രയേലികൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ ഇറാൻ ഭീകരപ്രവർത്തനമെന്നാണ് ടെൽ അവീവ് വിശേഷിപ്പിച്ചത്. കൂടാതെ ആഗോള തലത്തിൽ ഇത് വളരെ ഗുരുതരമായ സംഭവമാണെന്നും ടെൽ അവീവ് പറഞ്ഞു. കപ്പൽ തട്ടിയെടുത്തതായി ഹൂതികൾ സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ കപ്പൽ പിടിച്ചെടുത്തതായാണ് അവർ അവകാശപ്പെട്ടത്. തെക്കൻ ചെങ്കടലിൽ നിന്നും കപ്പൽ യെമൻ തുറമുഖത്തേക്ക് കൊണ്ടുപോയതായി സംഘം അറിയിച്ചു.

“ഇസ്‌ലാമിക തത്വങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായാണ് ഞങ്ങൾ കപ്പലിലെ ജീവനക്കാരോട് പെരുമാറുന്നത്,” ഗ്രൂപ്പിന്റെ സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഹൂതികൾ കപ്പൽ തട്ടിയെടുത്തത്. ഉക്രേനിയൻ, ബൾഗേറിയൻ, ഫിലിപ്പിനോ, മെക്സിക്കൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവർത്തിപ്പിക്കുന്നതോ ഇസ്രായേൽ പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും സംഘം ലക്ഷ്യമിടുന്നതായി യെമനിലെ ഇറാൻ വിന്യസിച്ച സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലി കപ്പലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിൻവലിക്കണമെന്നു ഹൂതി വിമതർ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ചെങ്കടലിലും ബാബ് അൽ മന്ദേബ് കടലിടുക്കിലും, ഇസ്രായേൽ കപ്പലുകൾക്ക് നേരെ ആക്രമണം വർദ്ധിപ്പിക്കുമെന്ന് ഹൂതി നേതാവ് ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ഹമാസിനെതിരെയുള്ള ഇസ്രയേൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇസ്രയേലിനെതിരെ ഹൂതി വിമതർ രംഗത്തെത്തിയിരുന്നു. ഇതിനിടെ ആദ്യമായാണ് ആഗോളഭീഷണിയാകുന്ന തരത്തിലൊരു നീക്കമുണ്ടാകുന്നത്. ഇവർക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലടക്കം ഇറാന്റെ പരിശീലനം ലഭിച്ചതായി റിപ്പോർട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments