Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രധാനമന്ത്രി പങ്കെടുക്കുന്ന 'യുവം'രാഷ്ട്രീയപ്രേരിത സമ്മേളനമല്ല,അവസരങ്ങളുണ്ടായിട്ടും കേരളം കിതയ്ക്കുന്നു,മോദി വികസനകുതിപ്പിന് ആക്കം കൂട്ടും

പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’രാഷ്ട്രീയപ്രേരിത സമ്മേളനമല്ല,അവസരങ്ങളുണ്ടായിട്ടും കേരളം കിതയ്ക്കുന്നു,മോദി വികസനകുതിപ്പിന് ആക്കം കൂട്ടും

എറണാകുളം:പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു .കേരളത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് മോദിയുടെ കേരള സന്ദര്‍ശനത്തെ കാണുന്നത്..നിരവധി പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും.24 ന് വൈകിട്ട് അഞ്ച് മണിക്ക്  പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ കൊച്ചയില്‍ നടക്കും.യുവം പരിപാടിയിൽ ഡി വൈ എഫ് ഐക്കും കോൺഗ്രസിനും ആശങ്കയുണ്ട്.അത് രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന സമ്മേളനമല്ല.കേരളത്തിന് വികസന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളോടൊപ്പം ഓടി എത്താനാകുന്നില്ല.എല്ലാ അവസരങ്ങളും ഉണ്ടായിട്ടും കേരളം കിതയ്ക്കുന്നു.നല്ല സാഹചര്യം ഉണ്ടായിട്ടും വിദ്യാർഥികൾ പുറത്ത് പോയി പഠിക്കുന്നു.കേരളം ഇനിയും നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയിട്ടില്ല.ഇക്കാര്യമെല്ലാം യുവം വേദിയിൽ ചർച്ചയാകും.ഇടതുപക്ഷത്തിനും യുഡിഎഫിനും കാലിനടിയിൽ നിന്ന് മണ്ണ് ഒലിച്ചു പോകുന്നോ എന്ന ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

പല പാർട്ടിയിൽ ഉൾപ്പെട്ടവരുമായും ആശയ വിനിമയം തുടരുന്നു.യുവം പരിപാടിയിൽ മറ്റ് യുവജന സംഘടനകളെ ക്ഷണിച്ചിട്ടില്ല.കമ്പവലിയും തീറ്റ മത്സരവുമാണ് ഡിവൈഎഫ്ഐയുടെ രാഷ്ട്രീയ പ്രവർത്തനം.ക്രൈസ്തവ മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി  ചർച്ച നടത്തിയേക്കും.പി എം ഒ തീരുമാനത്തിനായി കാക്കുന്നു.വൈദികർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. വന്ദേ ഭാരതിനെ സ്വാഗതം ചെയ്യണം.വികസന കാര്യത്തെ ദുഷ്ട ലാക്കോട് കൂടി കാണരുത്.കെ റെയിലിന് പച്ചക്കൊടി എന്ന വാർത്ത വളച്ചൊടിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.സിൽവർ ലൈൻ പദ്ധതി മുടങ്ങിയത് ബിജെപി എടുത്ത ശക്തമായ നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com