അടൂർ: വൈ.ഡബ്യു.സി.എ യുടെ അൻപതാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. ഡോ. മരിയാ ഉമ്മൻ പരിപാടികൾ ഉദ്ഘാടനം ചെയ്തുനാഷണൽ പ്രസിഡൻ്റ് കുഞ്ഞമ്മ മാത്യു, നാഷണൽ വൈസ് പ്രസിഡൻ്റ് ഡോ. ആനി തോമസ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ അഡ്വ അനിത അനി ഫിലിപ്പ്, അന്ന ജോസഫ്, പ്രസിഡൻ്റ് അമ്പി കുര്യൻ
എന്നിവർ പങ്കെടുത്തു. റിട്ട പ്രൊഫ. മേരി മാത്യൂസ് ബൈബിൾ സന്ദേശം നൽകി.

മുതിർന്ന അംഗങ്ങളായ ഉഷ ജോൺ, ശ്യാമ കുര്യൻ, ആനി ജോർജ്, ഷേർലി സജി എന്നിവരേയും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വേദ വൈശാഖ്, ഡോ. സ്മിത സാറ പടിയറ, നൈവ് സെറിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. റവ. ഫാദർ. ഫിലിപ്പോസ് ഡാനിയേൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ആലപ്പുഴ, തിരുവല്ല,മാവേലിക്കര, തുമ്പമൺ, പത്തനംതിട്ട എന്നിവടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.




