Wednesday, January 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഎബ്രഹാം ചെറിയാന്‍ (രാജന്‍-71) ന്യുയോര്‍ക്കില്‍ അന്തരിച്ചു

എബ്രഹാം ചെറിയാന്‍ (രാജന്‍-71) ന്യുയോര്‍ക്കില്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: ചെങ്ങന്നൂര്‍ പള്ളിവീട്ടില്‍ പി.എം. ചെറിയാന്‍, കരിങ്ങാട്ടില്‍ കുഞ്ഞമ്മ ചെറിയാന്‍ എന്നിവരുടെ പുത്രന്‍ എബ്രഹാം ചെറിയാന്‍ (രാജന്‍-71) ന്യു സിറ്റി, ന്യു യോര്‍ക്കില്‍ അന്തരിച്ചു. 36 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. എതാനും നാളായി ചികില്‍സയിലായിരുന്നു. ചെങ്ങന്നൂര്‍ പേരിശേരി മുതയില്‍ പുത്തന്‍ വീട്ടില്‍ കുടുംബാംഗമാണ്

മവേലിക്കര തട്ടാരമ്പലം കൊച്ചു തെക്കേടത്ത് പുത്തന്‍ വീട്ടില്‍ അച്ചാമ്മയാണ് ഭാര്യ.
എകമകള്‍: ടാനിയ.

സഹോദരര്‍: റോക്ക് ലാൻഡ് മലയാളി അസോസിയേഷൻ (റോമാ) പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്‍ (സാം), ഫോമാ നേതാവ് റോയ് ചെങ്ങന്നൂര്‍, ശാന്തമ്മ, കുഞ്ഞൂഞ്ഞമ്മ, ബെക്കി, ലൈസ.
പരേതനായ കെ.എം. സാമുവല്‍, കുരിയന്‍ കോശി, ജോര്‍ജ് താമരവേലില്‍, റെജി മാത്യു എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരും സജു ഫിലിപ്പ് സഹോദര ഭാര്യയുമാണ്.

സംസ്‌കാരം പിന്നീട് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സഫേണ്‍ വികാരി ഡോ. രാജു വര്‍ഗീസിന്റെ മുഖ്യ കര്‍മ്മികത്വത്തില്‍ നടത്തൂം.

വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചെറിയാന്‍ 845 659 3724; റോയ് ചെങ്ങന്നൂര്‍ 845 521 2874

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments