ഫിലാഡൽഫിയ: കുരുവിള മാത്യു (തമ്പു-53) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു. 1991 ൽ ഇരുപതാം വയസിൽ അമേരിക്കയിലെത്തി.
കാർഡോൺ ഇൻഡസ്ട്രീസിലും തുടർന്ന് ട്രക്ക് ഡ്രൈവറായും ജോലി ചെയ്തു.
മികച്ച കായികതാരവും വോളിബോൾ കളിക്കാരനുമായിരുന്നു. ജിമ്മി ജോർജ്ജ് കേരള വോളിബോൾ ടീമിന്റെ എംവിപിമാരിൽ ഒരാളായിരുന്നു..
ഭാര്യ റൂബി കുരുവിള. മകൾ ഗീതു കുരുവിള, മകൻ ജിത്തു കുരുവിള.
സഹോദരർ: തോമസ് മാത്യു (ഭാര്യ ബീന തോമസ്); ഫിലിപ്പ് മാത്യു (റീന ഫിലിപ്പ്) വർഗീസ് മാത്യു (ലിൻസ് വർഗീസ്)
പൊതുദർശനം: ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4:30 മുതൽ രാത്രി 8:30 വരെ: സെന്റ് തോമസ് മാർത്തോമ്മ ചർച്ച ഓഫ് ഡെലവേർ വാലി (130 Grubb Road, Malvern, Pennsylvania 19355.)
സംസ്കാര ശുശ്രൂഷ: ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ 9:00 മുതൽ: സെന്റ് തോമസ് മാർത്തോമ്മ ചർച്ച ഓഫ് ഡെലവേർ വാലി
തുടർന്ന് സെയിന്റ്സ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ (1600 South Sproul Road, Springfield, Pennsylvania 19064,).



