Tuesday, April 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryന്യൂ യോർക്കിൽ അന്തരിച്ച സമീർ സഹൃദയന്റെ (35) പൊതുദർശനം ഏപ്രിൽ 9 വ്യാഴാഴ്ച; സംസ്കാരം വെള്ളി

ന്യൂ യോർക്കിൽ അന്തരിച്ച സമീർ സഹൃദയന്റെ (35) പൊതുദർശനം ഏപ്രിൽ 9 വ്യാഴാഴ്ച; സംസ്കാരം വെള്ളി

ന്യു യോർക്ക്: ന്യൂ യോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക പുത്രൻ അന്തരിച്ച സമീർ സഹൃദയന്റെ (35) പൊതുദർശനം വ്യാഴാഴ്ചയും സംസ്കാരം വെള്ളിയാഴ്ചയും നടത്തും.

മാവേലിക്കരയിലെ പ്രസിദ്ധ കുടുംബം ആയ കലക്കാട് ഗംഗാധര പണിക്കരുടെ കൊച്ചുമകൻ ആണ് സമീർ . ന്യൂ യോർക്കിലെ ശ്രീനാരായണ അസോസിയേഷന്റെ പ്രസിഡണ്ട് ആയും ട്രസ്റ്റീ ചെയർ ആയും നിരവധി തവണ കമ്മിറ്റി മെമ്പറയായും , KHNA യുടെ കമ്മിറ്റി മെമ്പറും ഇപ്പൊഴത്തെ ഓഡിറ്റർ ആയും പ്രവർത്തിക്കുന്ന സഹൃദയൻ പണിക്കർ മഹിമയിലും NBAയിലും, മലയാളീ സമൂഹത്തിലും നിറസാന്നിധ്യമാണ്.

പൊതുദർശനം: ഏപ്രിൽ 9 വ്യാഴാഴ്ച വൈകിട്ട് 3 മുതൽ 8.00 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke, New Hyde Park , NY 11044 ).

പൂജ: ഏപ്രിൽ 10 വെള്ളി രാവിലെ 9:30 മുതൽ 11:30 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ . അതിന് ശേഷം ക്രിമേഷൻ ലോങ്ങ് ഐലൻഡ് സെമിറ്ററിയിൽ (91 Eads St. West Babylon , NY 11704).

ന്യൂ യോർക്കിലെ ശ്രീ ശ്രീനാരായണാ അസോസിയേഷൻ , മഹിമ , NBA, ഫൊക്കാന തുടങ്ങി നിരവധി സഘടനകൾ സമീറിന്റെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments