ഡാളസ്/കൊച്ചി :സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്‌ൽ വെസ്റ്റ് വാർഡ് (സെന്റ് തെരേസ/ലിറ്റിൽ ഫ്ലവർ) അംഗം മിസ്റ്റർ പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി. 2026 ജനുവരി 27 ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 10:12-ന് കൊച്ചി രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കുടുംബം: പരേതൻ ലിൻസി തോമസിന്റെ ഭർത്താവാണ്. ജോയൽ തോമസ്, ജിയ തോമസ് എന്നിവർ മക്കളാണ്.
സംസ്കാര ശുശ്രൂഷകൾ ഡാളസിലെ സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ നടത്തുന്നതാണ്. സംസ്കാര സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം, ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും വികാരി റവ. ഫാ. സിബി സെബാസ്റ്റ്യൻ MST, പാരിഷ് കൗൺസിൽ സെക്രട്ടറി സുജ കൈനിക്കര എന്നിവർ അറിയിച്ചു.
വിശദവിവരങ്ങൾക്ക്: ചർച്ച് ഓഫീസ്: 972-240-1100, വികാരി: 346-270-0262



