Wednesday, April 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപ്രൊഫ: ബാബു പൂഴിക്കുന്നേൽ അന്തരിച്ചു

പ്രൊഫ: ബാബു പൂഴിക്കുന്നേൽ അന്തരിച്ചു

കോട്ടയം : പ്രൊഫ: ബാബു പൂഴിക്കുന്നേൽ അന്തരിച്ചു. കോട്ടയം അതിരൂപത പി.ആര്‍.ഒ. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സെക്രട്ടറി, കെ.സി.വൈ.എല്‍. ഡയറക്ടര്‍, എം.ജി. യൂണിവേഴ്സിറ്റി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 വര്‍ഷം അപ്നാദേശ് പത്രാധിപസമിതി അംഗം. 18 വര്‍ഷം തുടര്‍ച്ചയായി എഡിറ്റോറിയല്‍ എഴുതി.

18 വര്‍ഷം കോട്ടയം അതിരൂപത പ്രീ-മാര്യേജ് കോഴ്സ് ഫാക്കല്‍റ്റി അംഗം. 1999-ല്‍ ദുബായ് ക്നാനായ കണ്‍വന്‍ഷനിലും ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ ക്നാനായ കണ്‍വന്‍ഷനിലും അതിഥിയായിരുന്നു. 2002-ല്‍ ചിക്കാഗോ ഫൊക്കാനാ കണ്‍വന്‍ഷന്‍, ഒര്‍ലാന്‍റോ ക്നാനായ കണ്‍വന്‍ഷന്‍, 2003-ല്‍ റോമില്‍ നടന്ന ആഗോള ക്നാനായ കണ്‍വന്‍ഷന്‍, 2008-ലെ ചിക്കാഗോ പ്രസ് ക്ലബ് ഓഫ് ഇന്ത്യാ കോണ്‍ഫറന്‍സ്, ദുബായില്‍ നടന്ന യു.എ.ഇ. ഉഴവൂര്‍ കോളജ് പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനം എന്നിവയില്‍ പ്രഭാഷകനായിരുന്നു. 2010-ല്‍ ബര്‍മിങ്ഹാമില്‍ നടന്ന ബ്രിട്ടീഷ് ക്നാനായ കണ്‍വന്‍ഷനിലും ടെക്സാസില്‍ നടന്ന അമേരിക്കന്‍ ക്നാനായ കണ്‍വന്‍ഷനിലും 2014-ല്‍ കാന്‍ബറയില്‍ നടന്ന ഓഷ്യാനാ കണ്‍വന്‍ഷനിലും 2015-ലെ യു.എ.ഇ ക്നാനായ കണ്‍വന്‍ഷനിലും പങ്കെടുത്തു.

കൂടാതെ ഈജിപ്ത്, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, ഫ്രാന്‍സ്, ഇറ്റലി, ബല്‍ജിയം, ഹോളണ്ട്, ഓസ്ട്രിയ, സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ്, ബാലി, മധ്യപൂര്‍വദേശങ്ങള്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. 2017-ല്‍ ഫാദര്‍ ജോസഫ് നെടുഞ്ചിറ സ്മാരക പുരസ്കാരം ലഭിച്ചു. 2019-ലെ മികച്ച ആത്മകഥയ്ക്കുള്ള ‘മലയാളം യുകെ’ എന്ന ബ്രിട്ടീഷ് മലയാളം ഓണ്‍ലൈന്‍ പത്രത്തിന്‍റെ പുരസ്കാരം ‘സഫലം സൗഹൃദം സഞ്ചാരം’ എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി കേരളാ എക്സ്പ്രസ് പത്രത്തിന്‍റെ കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ എന്ന നിലയിലും മറ്റു സര്‍ഗാത്മക സംഭാവനകളുടെയും അംഗീകാരമായി പ്രൊഫ. ബാബു പൂഴിക്കുന്നേലിന് ‘അക്ഷരശ്രേഷ്ഠ’പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments