Friday, February 20, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമറിയാമ്മ തിമൊത്തിയോസ്‌ ഡിട്രോയിറ്റിൽ അന്തരിച്ചു

മറിയാമ്മ തിമൊത്തിയോസ്‌ ഡിട്രോയിറ്റിൽ അന്തരിച്ചു

ഡിട്രോയിറ്റ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ ജി തിമൊത്തിയോസിന്റെ സഹധർമ്മിണി മറിയാമ്മ തിമൊത്തിയോസ്‌ (88) ഡിട്രോയിറ്റിൽ അന്തരിച്ചു. കുണ്ടറ മാറനാട്‌ പുത്തൻപുരയിൽ കുടുംബാംഗമാണ്‌ മറിയാമ്മ തിമൊത്തിയോസ്‌. പൊതുദർശനം ഫെബ്രുവരി 20 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും.

ശവസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 21 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും. മക്കൾ: ജീബി, ഡോ. സോണിയ മരുമക്കൾ: ലീന, ബിജു കൊച്ചുമക്കൾ: അലയന, എലൈജ, ജിയാന, നിഷ, മലിന സഹോദരങ്ങൾ: പരേതനായ മാത്യു പണിക്കർ (ബാബു), കോശി പണിക്കർ (സണ്ണി, കോട്ടയം), ജോൺ പണിക്കർ (രാജൻ, ഡിട്രോയിറ്റ്). കൂടുതൽ വിവരങ്ങൾക്ക് റോജൻ പണിക്കർ 419-819-7562.

വാർത്ത: അലൻ ചെന്നിത്തല

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments