ന്യൂയോര്‍ക്ക്: സംഘടനാ തലത്തിലും സമൂഹത്തിൽ പൊതുവെയും അറിയപ്പെടുന്ന കെ ജെ ഗ്രെഗറിയുടെ ഭാര്യ മേഴ്സിയുടെ പൊതു ദര്ശനവും സംസ്കാര ശുശ്രൂഷകളും സംസ്കാരവും വെള്ളി ശനി ദിവസങ്ങളിൽ ആയി നടക്കും.
ഒക്റ്റോബർ മുപ്പത്തിയൊന്ന് വെള്ളിയാഴ്ച Lloyd Maxcy & Sons Chapel, 16 Shea Place, New Rochelle NY 10805 (914 632 2700) ഫ്യൂണറൽ ഹോമിൽ മൂന്നു മണി മുതൽ എട്ടു മണി വരെ ആയിരിക്കും വെയ്ക്ക്. കൃത്യം എട്ടു മണിക്കു തന്നെ പൊതു ദർശനം അവസാനിക്കും.
നവംബർ ഒന്ന് ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ബ്ലെസ്സഡ് സാക്രമെന്റ് റോമൻ കാത്തലിക് പള്ളിയിൽ (15 Shea Place , New Rochelle , NY 10801) ദിവ്യബലിയും സംസ്കാര ശുശ്രൂഷ
കളും നടക്കും. പള്ളിയുടെ പാർക്കിംഗ് ലോട്ടിലും അതിന്റെ പാർശ്വത്തിലുള്ള ബ്ലെസ്സഡ് സാക്രമെന്റ് ഹൈ സ്‌കൂളിന്റെ പാർക്കിങ് ലോട്ടിലും കാറുകൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. പള്ളിയിൽ നിന്ന് സെമിത്തേരിയിലേക്കുള്ള ഫ്യൂണറൽ പ്രോസേഷൻ പത്തേമുക്കാലിന് പുറപ്പെടും. തുടർന്ന് മൌണ്ട് കാൽവരി സെമിത്തേരിയിൽ (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയ്ന്സ്, ന്യൂ യോർക്ക് 10603) മൃതദേഹം സംസ്കരിക്കപ്പെടും.



