പയ്യാവൂർ: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സഹോദരി മോനി പുളിമ്പാറയിൽ (88) അന്തരിച്ചു. മടമ്പം ഇടവക പുളിമ്പാറയിൽ പരേതരായ ഔസേപ്പ് – മറിയം ദമ്പതികളുടെ മകളാണ്. മേരി, പരേതരായ കോര, സ്റ്റീഫൻ, ഏലികുട്ടി, എബ്രഹാം, മറിയം, അന്ന എന്നിവർ സഹോദരങ്ങളാണ്.
കോട്ടയം, നട്ടാശ്ശേരി, കുമരകം, കല്ലറ, ചിങ്ങവനം, ചേർപ്പുങ്കൽ എന്നീ മഠങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 24-10-2025, വെള്ളിയാഴ്ച രാവിലെ 8 ന് പയ്യാവൂർ സെൻറ്. ആൻസ് വിസിറ്റേഷൻ മഠത്തിൽ കൊണ്ട് വരികയും ഉച്ചകഴിഞ്ഞു 2 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.



