സൂറിക്∙ സ്വിറ്റ്സര്‍ലന്‍ഡിലെ ലാംഗെൻന്താൾ താമസിക്കുന്ന റാണി അരിക്കൽ(65) അന്തരിച്ചു. നഴ്സായിരുന്നു. ഡേവിസ് അരിക്കലിന്റെ ഭാര്യയാണ്. സംസ്കാരം 22ന് രാവിലെ 10ന് ലാംഗെൻന്താൾ ക്വീൻ മേരി പള്ളിയിലെ ( Kirche Maria Koenigin Langenthal, Schulhausstrasse 11, 4900 Langenthal) ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് ലാംഗെൻന്താൾ സെമിത്തേരിയിൽ.(Friedhof Langenthal, Geissbergweg 25, 4900 Langenthal).
പരേതയുടെ ആത്മശാന്തിക്കായുള്ള കുർബാന 21ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ലാംഗെൻന്താൾ ക്വീൻ മേരി പള്ളിയിൽ ഉണ്ടായിരിക്കും. പൊതുദർശനം 21 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4.30 വരെ ലാംഗെൻന്താൾ ക്രിമറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്. മക്കൾ : ആൻസി, ഡിനിയ. മരുമക്കൾ: സാൻജോ ചാമക്കാല, ജെറി കൊച്ചാട്ട്. കൊച്ചുമക്കൾ: ആര്യ, ജിയ, ജോഷ്വ. ജർമനിയിലെ കൊളോണിൽ താമസിക്കുന്ന പോൾ ഗോപുരത്തിങ്കലിന്റെ ഇളയ സഹോദരിയാണ്. മറ്റുസഹോദരങ്ങൾ: പാപ്പു ഗോപുരത്തിങ്കൽ, ചാക്കോ ഗോപുരത്തിങ്കൽ, സിസ്റ്റർ ഫ്ളവറി, ജോസ് ഗോപുരത്തിങ്കൽ (യുഎസ്എ), ജോളി ഗോപുരത്തിങ്കൽ.പരേതരായ മേരി മൂലൻ, താണ്ടക്കുട്ടി വള്ളൂരാൻ. എറണാകുളം അങ്കമാലി അതിരുപതയിലെ കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് അരീക്കലിന്റെ സഹോദരന്റെ ഭാര്യ ആണ് പരേത.
അങ്കമാലി സ്വദേശിനിയായ റാണിയും ഡേവിസും വർഷങ്ങളോളം കൊളോണിൽ താമസിച്ചതിനു ശേഷമാണ് സ്വിറ്റ്സർലൻഡിലേയ്ക്ക് കുടിയേറിയത്. കൊളോണിലെ ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റി, ഇന്ത്യൻ വോളിബോൾ ക്ലബ്, കൊളോൺ കേരള സമാജം, ദർശന തിയറ്റേഴ്സ് എന്നീ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലിൽ



