ഹൂസ്റ്റൺ: യുഎസിലെ ഹൂസ്റ്റണിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ച കൊല്ലം പുത്തൂർ തെക്കേവീട്ടിൽ ജോയൽ ഭവനിൽ ജോയൽ രാജന്റെ ഭാര്യ ടിഞ്ചു സെൽവന്റെ (35) സംസ്കാരം ബുധനാഴ്ച (10) നടക്കും. രാവിലെ 8 മുതൽ 9.30 വരെ പത്തനംതിട്ടയിലെ ജന്മ വീടായ അടൂർ അറുകാലിക്കൽ വെസ്റ്റ് ബിബിൻ അലക്സ് വില്ലയിൽ നടക്കുന്ന പൊതുദർശന ശുശ്രൂഷകൾക്ക് ശേഷം 10ന് മൃതദേഹം കൊല്ലം പുത്തൂരിലെ ഭതൃവീട്ടിൽ എത്തിക്കും.
ഭതൃവീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ചാണ് സംസ്കാരം. ഹൂസ്റ്റണിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന ടിഞ്ചു നവംബർ 19നാണ് മരിച്ചത്. പത്തനംതിട്ട അടൂർ അറുകാലിക്കൽ വെസ്റ്റ് ബിബിൻ അലക്സ് വില്ലയിൽ സെൽവൻ പി അലക്സ് – ജയ സെൽവൻ ദമ്പതികളുടെ മകളാണ്. സഹോദരൻ ബിബിൻ സെൽവൻ. കൊല്ലം പുത്തൂർ തെക്കേവീട്ടിൽ രാജൻ മാത്യു – സൂസമ്മ രാജൻ ദമ്പതികളുടെ മകനാണ് ടിഞ്ചുവിന്റെ ഭർത്താവ് ജോയൽ. മക്കൾ: അന്ന, ഏബൽ.



