Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഅഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു

അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു

തൊടുപുഴ : എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകൾ കോഴിക്കോട് നടക്കാവിൽ നെടുങ്ങാടി ഗാർഡൻസ് റോഡിൽ ധന്യ വീട്ടിൽ ഡോ. ധന്യ സാഗർ (44) അന്തരിച്ചു. ഭർത്താവ്: ഡോ. സുരേഷ് ബാബു. തലയിൽ അർബുദബാധയെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവിൽ എസ്ബി ഡെന്റൽ ക്ലിനിക് നടത്തുകയായിരുന്നു.


മാതാവ്: പരേതയായ ആനന്ദവല്ലി. മകൾ: ഗൗരി സുരേഷ്. സംസ്കാരം ഇന്നു 12ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കൽ വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഡോ. സൗമ്യ സാഗർ, പരേതനായ സന്ദീപ് സാഗർ, അഡ്വ. മിഥുൻ സാഗർ, രോഹിണി സാഗർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments