Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryലാത്വിയയിലെ തടാകത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ലാത്വിയയിലെ തടാകത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

മൂന്നാർ : യൂറോപ്പിലെ ലാത്വിയയിലെ തടാകത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹപാഠികൾ മീൻപിടിത്തക്കാരുടെ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആനച്ചാൽ അമ്പലത്തിനു സമീപം അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിനാണ് (19) മരിച്ചത്. കൂട്ടുകാരുമൊത്തു കുളിക്കാനെത്തിയ ആൽബിനെ വ്യാഴാഴ്ച വൈകിട്ടു കാണാതാവുകയായിരുന്നു.


തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കൾക്കു പിന്നാലെ നീന്തി‌യ ആൽബിൻ മറുകരയെത്താറായപ്പോൾ കുഴഞ്ഞു പോകുകയായിരുന്നു. ആറു മാസം മുൻപാണു പഠനത്തിനായി ആൽബിൻ ലാത്വിയയിൽ എത്തിയത്. ഇവിടെ ഇന്ത്യൻ എംബസിയില്ലാത്തതിനാൽ തൊട്ടടുത്ത രാജ്യമായ സ്വീഡനിലെ എംബസി വഴി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com