പുന്നപ്ര : കോൺഗ്രസ് പുന്നപ്ര വെസ്റ്റ് മണ്ഡലം പ്രസിഡന്റും ഡിസിസി അംഗവുമായ പുന്നപ്ര തെക്ക് പുത്തൻപുരയ്ക്കൽ മൈക്കിൾ പി. ജോൺ( 54 ) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 5ന് പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ നടക്കും.
കെപിസിസി ന്യൂനപക്ഷ സെൽ ആലപ്പുഴ ജില്ലാ ചെയർമാൻ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആലപ്പുഴ രൂപത പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കാത്തലിക് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുന്നപ്രയിൽ സന്നദ്ധ പ്രവർത്തനങ്ങളിലും നേതൃത്വമെടുത്തിരുന്നു. തുടക്കകാലത്ത് ചലച്ചിത്ര – സീരിയൽ രംഗത്തും സജീവമായിരുന്നു. പിതാവ് പരേതനായ ജോൺ, മാതാവ് മേരി.