കോട്ടയം: കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ തെങ്കാശിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.



