Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryറോസമ്മ ഡാനിയേൽ ഡാളസ്സിൽ നിര്യാതയായി

റോസമ്മ ഡാനിയേൽ ഡാളസ്സിൽ നിര്യാതയായി

ഡാളസ്: ഗാർലൻഡ് മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാംഗവും, കാഞ്ഞിരമണ്ണിൽ കുടുംബാംഗവുമായ ഡാനിയേൽ കെ. മാത്യുവിന്റെ സഹധർമ്മിണി റോസമ്മ ഡാനിയേൽ (70) ജനുവരി 2 ന് ഡാളസിൽ നിര്യാതയായി. പൂവണ്ണുംമൂട്ടിൽ പരേതരായ ഉമ്മൻ വർഗ്ഗീസ് – പെണ്ണമ്മ ദമ്പതികളുടെ മകളായിരുന്നു പരേത.

ഭൗതിക ശരീരം ജനുവരി 12 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പലിൽ (500 US-80, Sunnyvale, TX 75182) പൊതു ദർശനത്തിന് വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9:30 ന് ഡാളസ് ശാരോൻ ഫെലോഷിപ്പ് (940 Barnes Bridge Rd, Mesquite, TX 75150) ആരാധനാലയത്തിൽ ആരംഭിക്കുകയും, തുടർന്ന് ന്യൂ ഹോപ്പ് സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും.

മക്കൾ: മേഴ്സി നെറോണ, പാസ്റ്റർ വിൽസൺ ഡാനിയേൽ ( ചർച്ച് ഓഫ് പെന്തിക്കോസ്ത് ഡാളസ് , ശുശ്രൂഷകൻ)
മരുമക്കൾ : പാസ്റ്റർ റോയി നെറോണ ( പെട്രാ ഫെലോഷിപ്പ് കൊച്ചി, ശുശ്രൂഷകൻ), ബ്ലെസി വിൽസൺ. പരേതയ്ക്ക് 6 കൊച്ചുമക്കളും, 2 ചെറു മക്കളും ഉണ്ട്.

സംസ്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷൻ ടി വി യിൽ ദർശിക്കാവുന്നതാണ് . www.provisiontv.in

Memorial Service :

Home Going Service : https://youtu.be/72CP7TghjCU

റിപ്പോർട്ട്: പി. പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments