മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ്. ശ്രീധർ (51) ആണ് മരിച്ചത്. ബ്രിട്ടീഷ് എംബസിയിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വർഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ ചോട്ടു എന്ന പേരിലാണ് ലാൽ അറിയപ്പെട്ടിരുന്നത്.
ഭാര്യ ജോസ്മി ഇന്ത്യൻ സ്കൂൾ ടീച്ചറാണ്. മക്കൾ: ധാർമ്മിക് എസ്. ലാൽ (ഇന്ത്യൻ സ്കൂൾ ഒമ്പതാം തരം വിദ്യാർഥി), അനഘ. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.