Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമറിയാമ്മ ആൻഡ്രൂസ് അറ്റ്ലാന്റയിൽ നിര്യാതയായി

മറിയാമ്മ ആൻഡ്രൂസ് അറ്റ്ലാന്റയിൽ നിര്യാതയായി

പി. പി. ചെറിയാൻ, ഡാളസ്

ജോർജ്ജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി . ചില നാളുകളായി ചികിത്സയിലിരിക്കവേ ഹൃദയാഘാതം മൂലമാണു മരണം.
കോട്ടയം തിരുവാർപ്പ് സ്വദേശിയായ മറിയാമ്മ, 1973-ൽ വിവാഹിതയായി. അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു. അമേരിക്കയിൽ ഫ്ലോറിഡയിലും, അറ്റ്ലാന്റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഭൗതിക ശരീരം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും.

ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ (Praise Community Church, 329 Grayson Hwy, Lawrenceville, GA 30046) വെച്ച് നടക്കും. തുടർന്ന് സ്നെൽവിൽ ഇറ്റേണൽ ഹിൽസ് ഫ്യൂണറൽ ഹോമിൽ (3594 Stone Mountain Hwy, Snellville, GA 30039) ഭൗതിക ശരീരം സംസ്കരിക്കും.

മക്കൾ: ബ്ലസൺ, ബെന്നി

മരുമക്കൾ : ജോയ്സ്, കവിത. പരേതയ്ക്ക് അഞ്ച് കൊച്ചുമക്കൾ ഉണ്ട്.

സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വിയിൽ

www.provisiontv.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments