Monday, January 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryറിട്ട. അധ്യാപിക അന്നമ്മ ജോസഫ് ഡാളസിൽ നിര്യാതയായി

റിട്ട. അധ്യാപിക അന്നമ്മ ജോസഫ് ഡാളസിൽ നിര്യാതയായി

പി പി ചെറിയാൻ

ഡാളസ്: കോട്ടയം അരീക്കര, അറയ്ക്കപറമ്പിൽ പാസ്റ്റർ എ. എം. ജോസഫിന്റെ സഹധർമ്മിണി റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫ് (86) മാർച്ച് 30 ന് ഡാളസിൽ നിര്യാതയായി. ചിങ്ങവനം കുഴിമറ്റം, ചാലുവേലിൽ കുടുംബാംഗമായിരുന്നു. ഐ.പി.സി. ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു

1995 -ൽ അമേരിക്കയിൽ സ്ഥിര താമസം ആക്കുന്നതിന് മുൻപ് രാജസ്ഥാനിൽ 30 വർഷം ഹൈസ്കൂൾ അധ്യാപികയായി സേവനം ചെയ്തിരുന്നു. ഉദയപൂർ ഫിലദൽഫ്യ ഫെലോഷിപ്പ് ചർച്ചസ് ഓഫ് ഇന്ത്യാ സഭകളുടെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും ജനറൽ സെക്രട്ടറിയും ആയിരുന്ന ഭർത്താവ്, പാസ്റ്റർ എ.എം ജോസഫിനോടൊപ്പം ഉത്തര ഭാരതത്തിലെ പ്രേഷിത പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. പരേതനായ ഡോ.തോമസ് മാത്യുവിന്റെ നേറ്റീവ് മിഷണറി മൂവ്മെന്റിൽ 23 വർഷം സജീവ പ്രവർത്തകരായിരുന്നു കുടുംബം. ഭൗതിക ശരീരം ഏപ്രിൽ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഐ.പി.സി ഹെബ്രോൻ ഡാളസ് (1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 10 ന് അതേ സഭാ മന്ദിരത്തിൽ ആരംഭിക്കുകയും തുടർന്ന് റോളിംഗ് ഓക്സ് (400 Freeport Parkway, Coppell, Texas 75019) സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്കരിക്കും.

മക്കൾ: ആലീസ് മാത്യു, മാത്യു ജോസഫ്
മരുമക്കൾ: ജെയിംസ് മാത്യു, മേഴ്സി തോമസ് .
കൊച്ചു മക്കൾ: ജെസിക്ക , ജോസായാ , ആരൺ.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എ എം ജോസഫ് 214 621 0335

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com