Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജെസ്റ്റി കെ കോശി ഹൂസ്റ്റണില്‍ അന്തരിച്ചു

ജെസ്റ്റി കെ കോശി ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ തെക്കേത്തലക്കല്‍ പരേതരായ കെ.കെ. കോശിയുടെയും  മേരി കോശിയുടെയും പുത്രന്‍ ജെസ്റ്റി കെ കോശി (62) ഏപ്രില്‍ 2-ന്  ഹൂസ്റ്റണില്‍ അന്തരിച്ചു.  

ഭാര്യ ഷെര്‍ലി. മക്കള്‍:  ജെഷ്, ജെയ്ക്ക്. മരുമക്കള്‍: ജാസ്മിന്‍, സോണിയ.

സഹോദരങ്ങള്‍: ജാനറ്റ്, ജൂലി, ജോവാന്‍, ജെസ്സി, ജെന്‍.

തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് അപ്ലൈഡ് ആര്‍ട്ടില്‍ ബിരുദം നേടി. ബിരുദം നേടിയ ശേഷം ഇന്ത്യയിലെ നിരവധി പരസ്യ ഏജന്‍സികളില്‍ ജോലി ചെയ്തു. പിന്നീട്, ദുബായിലേക്ക് താമസം മാറിയ അദ്ദേഹം അവിടെ വിജയകരമായ ഒരു പ്രിന്റിംഗ് പ്രസ്-സെനോറ അഡ്വര്‍ടൈസിംഗ് സ്വന്തമാക്കി. 2010-ല്‍, ജെസ്റ്റി അമേരിക്കയിലേക്ക് താമസം മാറി, അവിടെ അദ്ദേഹം ലുമിനെസ് എയറിന്റെ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു.

സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിലെ സ്ഥിരാംഗമായിരുന്നു ജെസ്റ്റി. എക്സിക്യൂട്ടീവ് ബോര്‍ഡിലും ബില്‍ഡിംഗ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.  ഗായക സംഘത്തിലും അംഗമായിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍(12803 ഷുഗര്‍ റിഡ്ജ്‌ Blvd, Stafford, TX 77477)നടക്കും.

വെയ്ക് സര്‍വീസ്: 2023 ഏപ്രില്‍ 14 വെള്ളിയാഴ്ച വൈകുന്നേരം 5:00 മുതല്‍ രാത്രി 8:00 വരെ

സംസ്‌കാരശുശ്രൂഷ 2023 ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 10:00  മുതല്‍ 12:00 വരെയും തുടര്‍ന്ന് സംസ്‌കാരം ഉച്ചയ്ക്ക് ഒരുമണിക്ക് ഫോറസ്റ്റ് പാര്‍ക്കി സെമിത്തേരിയിലും(Forest Park Westheimer Cemetery, 12800 Westheimer Road, Houston, TX 77077) ) നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments