Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryചിക്കാഗോയിൽ നിര്യാതയായ ഏലിക്കുട്ടി മണക്കുന്നേലിന്റെ പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച

ചിക്കാഗോയിൽ നിര്യാതയായ ഏലിക്കുട്ടി മണക്കുന്നേലിന്റെ പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച

പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ചിക്കാഗോയിൽ നിര്യാതയായ പിറവം മണക്കുന്നേൽ പരേതനായ എം.എം. ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി മണക്കുന്നേലിന്റെ (96 വയസ്സ്) സംസ്കാരം ജൂലൈ 14 നു വെള്ളിയാഴ്ച ചിക്കാഗോയിൽ നടത്തപ്പെടും. പരേത ഞീഴൂർ മുകളേൽ കുടുംബാംഗമാണ്.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്‌എ (ഒഐസിസി യൂഎസ്എ), സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് എന്നീ സംഘടനകളുടെ പ്രസിഡണ്ടും കെസിസിഎൻഎ മുൻ പ്രസിഡന്റുമായ ബേബി മണക്കുന്നേൽ (ഹൂസ്റ്റൺ) മകനാണ്.

മറ്റു മക്കൾ: പരേതയായ ലീലാമ്മ ഫിലിപ്പ്, സിസ്റ്റർ മേരിക്കുട്ടി (ആന്ധ്രാപ്രദേശ്), അമ്മിണി അബ്രഹാം കളപ്പുരക്കൽ ( വടക്കുംമുറി), ക്ലാരമ്മ ജേക്കബ് ഇഞ്ചനാട്ടിൽ (രാജാക്കാട്), ഷേർളി ഏബ്രഹാം ആടുപാറയിൽ ( ഹ്യൂസ്റ്റൺ ), പരേതയായ സോളി റെജി വെട്ടിക്കാട്ട്, ജിജി സാബു കട്ടപ്പുറം ( ചിക്കാഗോ ).

മരുമക്കൾ: എബ്രഹാം കളപ്പുരക്കൽ, ജേക്കബ് ഇഞ്ചനാട്ടിൽ, ആനി ഇല്ലിക്കാട്ടിൽ, അബ്രഹാം ആടുപാറയിൽ, റെജി വെട്ടിക്കാട്ട് (അറ്റ്ലാന്റ), സാബു കട്ടപ്പുറം (ചിക്കാഗോ) .

പൊതുദർശനവും ശുശ്രൂഷകളും: ജൂലൈ 14 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 9.30 വരെ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് (7800 Lyons St Morton Grove IL 60053) .തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം മേരിഹിൽ സെമിത്തേരിയിൽ സംസ്‌കാരം നടക്കും

ഒഐസിസി യൂഎസ്എ പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ മാതാവിന്റെ വേർപാടിൽ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി, ഉൾപ്പെടെയുള്ള ഭാരവാഹികൾ അനുശോചനം അറിയിച്ചു.

ലൈവ് സ്ട്രീം ലിങ്കുകൾ :

CHICAGO | FUNERAL SERVICE OF ALEYKUTTY MANAKUNNEL ON JULY 14 8 AM | ST MARYS KNANAYA CHURCH | KVTV
https://youtube.com/live/r7p9xPCosrU?feature=share

YouTube Channel
https://www.youtube.com/@KVTVLIVECHANNEL

Facebook – https://www.facebook.com/kvtvusa

On Roku TV – Search KVTV & Watch on KVTV LIVE Channel
On Amazone Fire Stick – Search KERALAVOICE Channel
Download KVTV APP watch on Phone
https://kvtvapp.mobapp.at/landing/Desktop

DIrect LInk – KVTV.COM

കൂടുതൽ വിവരങ്ങൾക്ക് :
ബേബി മണക്കുന്നേൽ (713) 291-9721,
സാബു കട്ടപ്പുറം – (847) 791-1452

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com