Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ : ബഹ്‌റൈനിലെ  ഹാജിയത്തിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം  പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ (46)യാണ് താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.


ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് മറുപടി ലഭിക്കാത്തത് കാരണം നാട്ടിൽ നിന്ന് ബന്ധുക്കൾ കാണാനില്ലെന്ന വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ  അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിൽ ആയിരുന്നെങ്കിലും  ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപവാസികൾ നിലവിലെ താമസ സ്‌ഥലത്ത്‌  ചെന്നു നോക്കിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് സ്പോൺസർ പൊലീസിൽ പരാതിപ്പെട്ടു. 

തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹം മുൻപ് കുടുംബസമേതം  താമസിച്ചിരുന്ന ഫ്‌ളാറ്റിനകത്ത്  മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈനും സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള  നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments