ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുണ്ടായ കാറപകടത്തിൽ മലയാളി യുവാവ് സിസിൽ ജോർജ് (43) മരിച്ചു. പ്രമുഖ റിയാല്ട്ടര് ജോര്‍ജ് എബ്രഹാമിന്റെയും ശോശാമ്മയുടെയും പുത്രനാണ്. ഒപ്പമുണ്ടായിരുന്ന സഹോദരന് സിറിൽ ജോർജിന് പരുക്കേറ്റു.
ഞായറാഴ്ച രാവിലെ സ്റ്റാഫോര്‍ഡില്‍ ആണ് അപകടം. വാട്ട് എ ബര്‍ഗറില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുമ്പൊൾ സിസില്‍ ഓടിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. സിസില്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സിറിളിനെ പോലീസ് ആശുപത്രിയിലാക്കി
അപകടമുണ്ടാക്കിയ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. 20 വയസുള്ള മെക്സിക്കൻ ഹോസെ സ് അന്റോണിയോ പിന ടെനോറിയോ ആണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. മെക്സിക്കോയിൽ നിന്നുള്ള 20 വയസ്സുള്ള ആളാണ് ടെനോറിയോ എന്നതല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇയാളെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് $5,000 പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.