Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമത്തായി കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്കാരം 17ന്

മത്തായി കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്കാരം 17ന്

രാജു ശങ്കരത്തിൽ

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം അന്തരിച്ച മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ഫിലാഡൽഫിയയിലെ ആദ്യകാല വൈദീകനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ചർച്ചിന്റെ സ്ഥാപക വികാരിയുമായ വന്ദ്യ മത്തായി കോർ എപ്പീസ്‌കോപ്പായുടെ സംസ്കാര ശുശ്രൂഷകൾ താഴെപ്പറയുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.

അദ്ദേഹത്തിന്റെ സ്ഥാപക ഇടവകയായ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ചർച്ചിൽ വച്ചായിരിക്കും എല്ലാ സർവ്വീസുകളും നടത്തപ്പെടുക. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020)

ഒക്ടോബർ 13 വെള്ളിയാഴ്ച: വൈകിട്ട് ഏഴു മണിക്ക് വിശുദ്ധ കുർബ്ബാനയും അതിനെത്തുടർന്ന് സംസ്ക്കാര ശുശ്രൂഷയുടെ ആദ്യ ഭാഗവും നടത്തപ്പെടും.

ഒക്ടോബർ 14, 2023 ശനിയാഴ്ച: വൈകിട്ട് ഏഴു മണിക്ക് സംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും.

ഒക്ടോബർ 15 , 2023 ഞായറാഴ്ച: വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞു പൊതുദർശനം ആരംഭിക്കും. വൈകിട്ട് 5 :30 മുതൽ 6 :00 വരെയുള്ള സമയങ്ങളിൽ ഫാമിലിക്കും 6 :00 മുതൽ 8 :00 വരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾക്കും അന്ത്യോപചാരം അർപ്പിക്കുവാനുള്ള അവസരമുണ്ടായിരിക്കും. അതിനെത്തുടർന്ന് സംസ്ക്കാര ശുശ്രൂഷയുടെ മൂന്നും, നാലും അഞ്ചും ഭാഗങ്ങൾ നടത്തപ്പെടും.

ഒക്ടോബർ 16 , 2023 തിങ്കളാഴ്ച: വൈകിട്ട് 5 :30 മുതൽ 6 :00 വരെയുള്ള സമയങ്ങളിൽ ഫാമിലിക്കും 6 :00 മുതൽ 8 :30 വരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾക്കും ഭൗതീക ശരീരം കാണുവാനുള്ള അവസരമുണ്ടായിരിക്കും. അതിനെത്തുടർന്ന് സംസ്ക്കാര ശുശ്രൂഷയുടെ ആറും, ഏഴും, എട്ടും ഭാഗങ്ങൾ നടത്തപ്പെടും.

ഒക്ടോബർ 17, 2023 ചൊവ്വാഴ്ച: രാവിലെ 7 :30 ന് വിശുദ്ധ കുർബ്ബാനയും. 9 :00 മുതൽ 10 :00 വരെയുള്ള സമയങ്ങളിൽ പൊതുദർശനവും നടക്കും. അതിനെത്തുടർന്ന് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും, നോർത്തീസ്റ്റ് അമേരിക്കൻ ദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കോളാവാസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ എന്നിവരുടെ സഹകാർമ്മികത്വത്തിലും സംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം നടത്തപ്പെടും.

പതിനൊന്ന് മണിക്ക് ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ഇടവകയുടെ സ്വന്തം സെമിത്തേരിയായ SGMOC – റോസ്ഡെയ്ൽ മെമ്മോറിയൽ പാർക്കിലേക്ക് പുറപ്പെടും. (Rosedale Memorial Park , 3850 Richlieu Rd, Bensalem, PA 19020) തുടർന്നുള്ള പ്രാർത്ഥനകൾക്ക് ശേഷം ഭൗതീക ശരീരം പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ അടക്കം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com