റിയാദ് : റിയാദിൽ അന്തരിച്ച സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളത്തിന്റെ (56) അഭൗതിക ശരീരം നാട്ടിൽ എത്തിച്ചു
കോൺഗ്രസ് നേതാവുമായിരുന്നു സത്താർ.പക്ഷാഘാതം ബാധിച്ചതിനെതുടർന്ന് റിയാദിൽ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.45 നാണ് അന്ത്യം. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്.
കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും മകനാണ്. ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (എംബിബിഎസ് വിദ്യാർഥിനി, ബെംഗളുരൂ), നബീൽ മുഹമ്മദ്, നജ്ല അബ്ദുൽ സത്താർ.