മനാമ : ദീർഘകാലമായി ബഹ്റൈൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന തൃശൂർ കൊടകര ഉദനി പറമ്പിൽ യു.വി.ജയിംസ് (60) നാട്ടിൽ അന്തരിച്ചു. ഇരുപത് വർഷമായി ബഹ്റൈനിലെ ചോയ്സ് പരസ്യ കമ്പനിയുടെ മാനജരാണ്.
അസുഖത്തെ തുടർന്ന് ചികിൽസയ്ക്കായി നാട്ടിലേക്ക് പോയതായിരുന്നു. ഭാര്യ രാജി ജയിംസ് ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. ജോർജിയയിൽ എംബിബിഎസ് വിദ്യാർഥിയായ വർഗീസ് ജയിംസ് അടക്കം രണ്ടു മക്കളുണ്ട്.