Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഡബ്ലിയു എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി അനിത സജി അന്തരിച്ചു

ഡബ്ലിയു എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി അനിത സജി അന്തരിച്ചു

ജീമോൻ റാന്നി

ഹൂസ്റ്റൺ: സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവക അംഗവും വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറിയുമായ അനിത സജി ഹ്യൂസ്റ്റനിൽ (55) അന്തരിച്ചു . ട്വിൻസ്റ്റാർ ബേക്കറി മാനുഫാക്ചർസ് & ഡിസ്ട്രിബൂഷനിലെ ക്വാളിറ്റി അഷുറൻസ് സൂപ്പർവൈസർ ആയിരുന്നു അനിത ഹാരിസ് കൗണ്ടി മെന്റൽ ഹെൽത്ത് ക്ലിനിഷനും വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ട്രെഷററും, മലങ്കര ഓർത്തഡോക്സ്‌ സഭ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ സൗഖ്യ മിനിസ്ട്രിയുടെ ട്രെഷറുമായി സേവനം അനുഷ്ഠിക്കുന്ന സജി പുളിമൂട്ടിലിന്റെ ഭാര്യയാണ് പരേത.

ബാംഗ്ലൂർ ഇന്ദിരാ നഗറിൽ രാജമ്മ മാത്യൂസിന്റെയും പരേതനായ പി വി പൗലോസിന്റെയും മകൾ ആണ് പരേത.

സംസ്കാര ശുശ്രൂകൾ 2024 ജനുവരി 6 ശനിയാഴ്ച രാവിലെ 9 മണിക്ക് സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവക പള്ളിയിൽ വച്ച് നടത്തുന്നതാണ്.

തുടർന്ന് 2 മണിയോട് കൂടി പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കാരം ചെയ്യുന്നതാണ്.
മക്കൾ : ആദിത് പുളിമൂട്ടിൽ, ജോഷി പുളിമൂട്ടിൽ

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) മുൻ സെക്രട്ടറി ഷാജി പുളിമൂട്ടിൽ ഭർതൃസഹോദരനാണ്.

ലൈവ്സ്ട്രീം ലിങ്ക്

കൂടുതൽ വിവരങ്ങൾക്ക്:

സജി പുളിമൂട്ടിൽ – 281 669 6357
ഷാജി പുളിമൂട്ടിൽ – 832 775 5366

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com