Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഡോ. ജൂലിയറ്റ് ജേക്കബ് നിര്യാതയായി

ഡോ. ജൂലിയറ്റ് ജേക്കബ് നിര്യാതയായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: എറണാകുളം കടവന്ത്ര മഴുവഞ്ചേരി പറമ്പത്ത് പരേതനായ ഷെവലിയർ എം.ജെ.ജേക്കബിന്റെ ഭാര്യ എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റൽ മുൻ ചീഫ് ഗൈനക്കോളജിസ്റ് /ഒബ്സ്ട്രേട്രിഷ്യൻ   ഡോ. ജൂലിയറ്റ് ജേക്കബ് (94 വയസ്‌)  നിര്യാതയായി. പരേത പുത്തൻകുരിശ് പോവൂടത്ത്  കുടുംബാംഗമാണ്.

1950ൽ പഞ്ചാബ് ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിന് ചേർന്ന ഡോ. ജൂലിയറ്റ് പഠനം പൂർത്തിയാക്കിയതിനു ശേഷം ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് ഹോസ്പിറ്റലിൽ കുറേനാൾ ജോലി ചെയ്തതിനു ശേഷം കേരളത്തിലേക്കു വരുകയും കേരള ഗവണ്മെന്റ് സർവീസിൽ ഗൈനക്കോളജിസ്റ്റായി നിരവധി വർഷങ്ങൾ സേവനമനുഷ്ഠിയ്ക്കുകയും ചെയ്തു.

മക്കൾ : ഡോ.ഗീത. എസ്. ജേക്കബ് (ഹൂസ്റ്റൺ), ക്യാപ്റ്റൻ മനോജ് എം.ജേക്കബ് (എറണാകുളം), അഡ്വ. തോമസ് എം.ജേക്കബ് (എറണാകുളം)

മരുമക്കൾ: ഡേവിഡ് ലൂക്കോസ് (ഹൂസ്റ്റൺ), റോഷിനി ജേക്കബ് , ആനി തോമസ്

സംസ്കാര ശുശ്രൂഷകൾ ജനുവരി 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക്   ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം എറണാകുളം സെന്റ് മേരീസ് സൂനോറോ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്‌.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്

കൂടുതൽ വിവരങ്ങൾക്ക് :

മനോജ് എം.ജേക്കബ് – 91 94473 78525 (ഇന്ത്യ)  
ഡേവിഡ് ലൂക്കോസ്  (ഹൂസ്റ്റൺ) – 713 301 8683

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com