ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് തോമസ് വർക്കിയുടെ (മൈസൂർ തമ്പി) മകൻ റജി തോമസ് (45) ഹൂസ്റ്റണിൽ അന്തരിച്ചു. മറിയാമ്മ തോമസാണ് മാതാവ്. മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു റജി.
മൂവാറ്റുപുഴ മോളയിൽ കുടുംബാംഗം ബിബീന തോമസ് ആണ് ഭാര്യ. മകൾ മിയ. ഒക്ടോബർ 25 വെള്ളിയാഴ് വൈകുന്നേരം 6.30 മുതൽ 9 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ചർച്ചിൽ പൊതു ദർശനവും ശനിയാഴ്ച രാവിലെ 8:30 മുതൽ കുർബാനയും മറ്റു ശുശ്രൂഷകൾക്കും ശേഷം വെറ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.